Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

004. ചൊ- അം — അഃ — എന്നഅകാരൊച്ചാരണഭെദമല്ലയൊ—

(ഉ) അല്ല— മകാരാംശസദൃശമായിരിക്കുന്ന അനുസ്വരവും—ഹകാരാംശ സദൃശമായിരിക്കുന്നവിസൎഗ്ഗവും—വ്യഞ്ജനസദൃശങ്ങളായി വെറെരണ്ടു സ്വരങ്ങൾതന്നെ — അതിനാൽഇതുരണ്ടുംസ്വരങ്ങളുടെഅന്തത്തും കൽ പ്രയൊഗിക്കുന്നതാകകൊണ്ട സ്വരങ്ങളുടെകൂട്ടത്തിൽ ചെൎക്കുന്നതും അകാരൊപരി സ്വരൂപംകാണിക്കുന്നതും നടപ്പാകുന്നു— ഇം— ഇഃ — ഉം — ഉഃ — ഇത്യാദികളിലും വരുന്നതാകുന്നൂ— ഇതുകളിൽ — അ — ഇ — എന്നുതുടങ്ങി ഒരുമാത്രകൊണ്ട ഉച്ചരിക്കുന്നതിന്ന ഹ്രസ്വമെന്നുപെരാകുന്നൂ — ആ—ൟ— ഇങ്ങനെരണ്ടു മാത്രകൊണ്ട — ഉച്ചരിക്കുന്നത ദീൎഘമാകുന്നു — ഌ —എന്നും വിസൎഗ്ഗവും സംസ്കൃതസംബന്ധിശബ്ദങ്ങൾക്കെ പ്രയൊഗമൊള്ളു —
ഉദാഹരണം ക്ലപ്തിചെയ്താൽ ദുഃഖിക്കെണ്ടാ—

താളിളക്കം
!Designed By Praveen Varma MK!