Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

018. ചൊ— ആഗമം എന്നാൽഎന്ത

ഉ— എടക്കുവന്നു ചെരുന്ന ശബ്ദാംഗമാകുന്നു. അത നാമത്തിന്നും ധാതുവിന്നും അന്തത്തുങ്കലും പ്രത്യയങ്ങൾക്ക ആദിക്കുംചെരും അന്ത്യത്തെ അന്ത്യാഗമമെന്നും ആദിയെ ആദ്യാഗമമെന്നും പറയുന്നു. സന്ധിയിൽ അക്ഷരംവെറെ ആഗമിക്കുന്നെടത്ത ആഗമസന്ധിയാകുന്നു. പ്രായെണ— ഉ, യ, വ, ങ്ങൾ സ്വരസന്ധിയിൽ ആഗമങ്ങളാകുന്നു— ഉകാരാഗമത്തിന്ന ഉദാഹരണം— പദാന്തവ്യഞ്ജനങ്ങൾക്ക പദാദിവ്യഞ്ജനം പരമാകുമ്പൊൾ ഉകാരം‌വരാം വാക്ക, നന്ന, കൂട്ടുമ്പൊൾവാക്കുനന്ന എന്നാകുന്നു ഇതിന്മണ്ണം പാട്ട് കെൾക്കണം പാട്ടുകെൾക്കണം എന്ന ഉകാരംകൂടി ഇടക്കവരുന്നു— ഇതിന്മണ്ണം പട്ടുകിട്ടി പാലു കുറുക്കി, തൈരുകലക്കി ചൊറുവിളമ്പി— ഏ ഴുലൊകം, വാളുമിനുത്തു, പൊരുതുടങ്ങി,നാടുപിടിച്ചു വീരന്മാരു സുഖിച്ചു, ഇത്യാദി— യകാ രാഗമത്തിന്നു.
ഉദാഹരണം— പദാന്തങ്ങളായി രിക്കുന്ന അ, ആ, ഇ, ൟ, ഇവകൾക്കും താലവ്യ സന്ധ്യക്ഷരങ്ങൾക്കും മെലെസ്വരം വരുന്നത കൂട്ടുമ്പൊഴും ഓഷ്ഠ്യസന്ധ്യക്ഷരങ്ങൾക്ക മെൽ താലവ്യസ്വരങ്ങൾ വരുന്നത ചെൎക്കുമ്പൊഴും ഉപരിസ്വരത്തിന്റെ താഴെ ചെൎന്ന യ് എന്ന ആഗമം പരാം‌ക്രമെണ ഉദാഹരിക്കുന്നു— മലഅടി— മലയടി— മല‌ആളും— മലയാളം. വാഴ‌ഇല—വാഴയില— തറ— ൟറൻ— തറയീറൻ— തലയുണങ്ങി— എണ്ണയൂറി— ഇത്യാദി— ഋ— ഌ— അദ്യന്തങ്ങളായും— ഐ— ഔ— ആദ്യന്തങ്ങളായും മലയാള വാക്കുകൾക്കു പ്രസിദ്ധിയില്ലാ— സംസ്കൃതസംബന്ധത്താൽ ആദിയായിച്ചിലതുണ്ട പലഋണങ്ങൾ— പലയൃണങ്ങൾ നല്ലഐശ്വൎയ്യം— നല്ലയൈശ്വൎയ്യം വെല ഔദാസിന്ന്യത്തൊടെ വെല യൌദാസിന്ന്യത്തൊടെചെയ്യുന്നു ആകാരത്തിന്നു— ഉദാഹരണം വാടാ— ഇവിടെ— വാടായിവിടെ— നെടാഏതും— നെടായേതും— ഇകാരാന്തത്തിന്ന പൊളിഅല്ല— പൊളിയല്ലാ— അടിയൊളും— മുടിയുണ്ട— ൟകാരാന്തത്തിന്ന— സ്ത്രീ ഇവൾ— സ്ത്രീയിവൾ സ്ത്രീയൊട— എകാരാന്തത്തിന്ന നെരെ എന്നൊടു നെരെ യെന്നൊട ഓഷ്ഠ്യ സന്ധ്യക്ഷരം അന്തത്തിലുള്ള പദത്തിനുമെൽ താലവ്യസ്വരം വരുന്നടത്തു —ഉദാ— നെരൊ ഇത— നെരൊയിത— മൊരൊയലയൊ— ഒരൊയെലം—ഇത്യാദി ഓഷ്ഠ്യസ്വരങ്ങൾക്ക മെൽസ്വരം വരുമ്പൊഴും ആകാരത്തിനു മെൽ ഓഷ്ഠ്യസ്വരം വരുന്നെടത്തും വകാരാഗമംവരാം— ഉദാ— ഗുരുഅരുളിച്ചെയ്തു ഗുരുവരുളിച്ചെയ്തു ബന്ധുവാണ— ശത്രുവില്ല— പരുവുണങ്ങി— പശുവെണങ്ങി— വിന്ദുവൊളം— എപ്പഴൊവൊരിക്കൽ— ഇത്യാദി ആ കാരാന്തത്തിന്ന പൊടാവുണൎത്തണ്ടാ വാടാവൂ ണുകഴിക്കാം ചെരാഒരിക്കലും— ചെരാവൊരിക്കലും— ഇത്യാദി
ഹ്രസ്വാന്ത പദങ്ങളിൽ നിന്നും പ്രതിവൎണ്ണാന്ത പദങ്ങളിൽനിന്നും പരങ്ങളായിരിക്കുന്ന ക— ച— ത— പ— ജ— ശ— ഇവകൾക്ക താഴെ ഇവകൾതന്നെ ആഗമമയി ചെരും.
ഉ— തല— കനം— എന്നടത്ത ക കാരത്തിന്റെ താഴെ ഒരു കകാരം ചെൎന്നു തലക്കനം എന്നാകുന്നു— കരിക്കട്ട— ഉരുത്തരം— എലിച്ചെവി— മരപ്പാവ— കൊടക്കാല഼— പുതുച്ചെന— പുലിത്തൊല്— പടജ്ജനം— വെള്ളശ്ശീല— മെല്ലെപ്പൊയി— ഇത്യാദി— പ്രതി വൎണ്ണാന്തത്തിന്ന പൊര കളം— പൊൎക്കളം— തെൎത്തടം— പാൽക്കഞ്ഞി— ആൾക്കൂട്ടം— വാൾപ്പെട്ടി— തെർശ്ശീല— പൊലെ എന്ന— അവ്യയ വ കാരത്തിന്നു ദ്വിത്വമില്ലാ— തലപൊലെ— ചെനപൊലെ— വര പൊലെ— ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!