Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

106. മാത്രാവിംശതീതി

ഇരുപതമാത്രകൾ പാദങ്ങളിൽ വരുന്ന വൃത്തങ്ങളിൽ ന ലുഭെദം ഉള്ളതപറയുന്നു— ശിഖരിണി ഇതിന്നു ഇഷ്ടാനുസാരെണ പാദങ്ങളിൽ ആദ്യഭാഗം ദ്രുതത്തിനായി ലഘ്വക്ഷരം വൎദ്ധിപ്പിച്ച പതിന്നാലൊ അധികമൊ അക്ഷരമാക്കണം അതുതന്നെ വിപരീതമാക്കി അന്ത്യഭാഗത്തിൽ ലഘുവൎദ്ധിപ്പിച്ചാൽ രണ്ടാമത്തെഉൽപ്ലുതയാകും പ ദങ്ങളിലെ യുഗ്മംഎന്നാൽരണ്ട— നാല— ആറ— എട്ടു— ഇങ്ങനെ എരട്ടയായഅക്ഷരങ്ങൾ—അത മിക്കതുംലഘുവാക്കിപ്രയൊഗിച്ചാൽ അതിനു സാധാരണിയന്ന വൃത്തനാമമാകുന്നു മദ്ധ്യത്തിങ്കലെ അയുഗ്മംഎന്നമൂന്ന അഞ്ച ഏഴു ഇത്യാദിമിക്കതും ലഘ്വക്ഷരങ്ങളാക്കീട്ടുള്ളതിന്ന മംഗളയെന്ന പെരാകുന്നു ശെഷം സ്പഷ്ടം— ൟഭെദങ്ങളെ കൊണ്ട എട്ടു വൃത്തം പന്ത്രണ്ട വിധമാക്കി പറഞ്ഞിരിക്കുന്നു—
ക്രമെണ ഉദാഹരണം

താളിളക്കം
!Designed By Praveen Varma MK!