Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

101. ചൊ— ഉല്ലാസമില്ലാത്ത വിധം എങ്ങിനെ

ഉ— അരി— ചാമ പൊലെ ചെറുതായിരിയ്ക്കണം ചന്ദനം കണ്ടാൽ ചെളിയൊ എന്നുതൊന്നും സജ്ജനമുഖത്തനിന്ന ചീത്തവാക്കശരിയായില്ലാ ബ്രാഹ്മണനെക്കാൾ ശൂദ്രൻ ന്യൂനൻ ശൂദ്രനെക്കാൾ ബ്രാഹ്മണൻ ഉൽകൃഷ്ടൻ ഇത്യാദികളിൽ ക്രമെണഉപമാ— ഉ ൽപ്രെക്ഷാ— വിഷമം— ന്യൂനാതിരെകൊക്തിഇത്യാദ്യലങ്കാരങ്ങൾ കല്പിക്കപ്പെടുന്നില്ലാചിലത വൈധൎമ്മ്യെണയും പ്രയൊഗിയ്ക്കാം—
ഉദാ— വിദ്വാൻ തന്നെ വിദ്വാന്മാരുടെ യൊഗ്യതയെ അറിയുന്നു എന്നടത്ത പ്രസവിച്ചവൾ തന്നെ പ്രസവവെദനയെ അറിയും എന്ന സാദൃശ്യം പറയണ്ടടത്ത മച്ചിപ്രസവവെദനയെ അറിയുന്നില്ലാ ഇത്യാദി വൈധൎമ്മ്യ പ്രയൊഗമാകുന്നു ഉണ്ട എന്നതിന്ന ഇല്ലെന്ന പറഞ്ഞു ഉണ്ടന്ന അൎത്ഥംതൊന്നിക്കുന്നത വൈധൎമ്മ്യരീതിയന്ന താല്പൎയ്യമാകുന്നു—

താളിളക്കം
!Designed By Praveen Varma MK!