Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

09. അവ്യയം

നാമത്തിന്നും നും ക്രിയെക്കും പലവിധ രൂപഭേദങ്ങൾ ഉണ്ടു. നാമത്തിനുള്ള രൂപഭേദങ്ങളെ താഴേ എഴുതിയ ദൃഷ്ടാന്തങ്ങളിൽ കാണും.

ഉ-ം. വേടൻ വരുന്നതു കണ്ടു, വേടനെ പേടിക്കരുതു, എന്നീ വാക്യങ്ങളിൽ ഒന്നാമത്തേതിൽ വേടൻ എന്നും, രണ്ടാമത്തേതിൽ വേടനെ എന്നും രൂപത്തിനു ഭേദമായി കാണുന്നുണ്ടല്ലോ? ഇങ്ങിനേ നാമത്തിനു പല രൂപഭേദങ്ങളും ഉള്ളതായി കാണും.

12.

നാമത്തെ പോലെ തന്നേ ക്രിയെക്കും രൂപഭേദങ്ങൾ ഉണ്ടെന്നു താഴേ കാണും.

ഉ-ം. എത്തിനു പേടിക്കുന്നു. വേടനെ പേടിച്ചു എന്നീ വാക്യങ്ങളിൽ ഒന്നാമത്തേതിൽ പേടിക്കുന്നു എന്നും രണ്ടാമത്തേതിൽ പേടിച്ചു എന്നും രൂപത്തിന്നു ഭേദമായ്ക്കാ ണുന്നുവല്ലോ? ഇതേ പ്രകാരം തന്നേ ക്രിയെക്കു ഇനിയും പല രൂപഭേദങ്ങളും ഉള്ളതായി കണും.

13.

എപ്പോഴും ഒരേ പ്രകൃതത്തിൽ തന്നേ നില്ക്കുന്നതല്ലാതെ രൂപത്തിനു ഒരിക്കലും യാതൊരു ഭേദവും വരാത്തതായ മറെറാരുവക പദം ഉണ്ടു.
ഉ-ം. കാളയും ചത്തു പോയി, നാം പോന്നീലയോ, ഭംഗമേ വരൂ, ഇവയിൽ കാളയും എന്നതിലേ ഉം എന്നതിന്നും, പോന്നീലയോ, എന്നതിലേ ഓ എന്നതിന്നും, ഭംഗമേ എന്നതിലേ ഏ എന്നതിനും, അവയുടെ സാക്ഷാൽ രൂപത്തിനു ഒരിക്കലും ഒരു ഭേദം വരുന്നില്ല; ഇങ്ങനേ: രൂപത്തിനു ഭേദം വരാത്ത പദത്തിനു അവ്യയം(അവ്യയം എന്നതിലുള്ള വ്യയം എന്നതിനു മാറ്റം എന്നൎത്ഥം.) എന്നു പേർ.

14.

മേൽപ്പറഞ്ഞ നാമം, ക്രിയ, അവ്യയം എന്നീ മൂന്നുവിധ പദങ്ങൾ മാത്രമേ മലയാളവ്യാകരണത്തിൽ ഉള്ളൂ.

താളിളക്കം
!Designed By Praveen Varma MK!