Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

07. ക്രിയാപദം

ആഖ്യാതമായി നില്ക്കുന്ന പദം പലപ്പോഴും ആഖ്യയായി നില്ക്കുന്നതു വല്ലതും ചെയ്യുന്നതായോ, വല്ല ഒരു സ്ഥിതിയിൽ ഇരിക്കുന്നതായോ, മറെറാരുത്തനാൽ ചെയ്യുന്നതു അനുഭവിക്കുന്നതായോ കാണിക്കുന്ന ഒരു പദമാകുന്നു.
ഉ-ം. കുതിര ഓടുന്നു എന്ന വാക്യത്തിൽ ഓടുന്നു എന്ന പദം കുതിര എന്ന ആഖ്യ എന്തു ചെയ്യുന്നു എന്നും കുട്ടി അടിക്കപ്പെട്ടു എന്ന വാക്യത്തിൽ അടിക്കപ്പെട്ടു എന്ന പദം കുട്ടി എന്തൊന്നനുഭവിക്കുന്നു എന്നും, കൃഷ്ണൻ ഉറങ്ങി എന്ന വാക്യത്തിൽ ഉറങ്ങി എന്ന പദം കൃഷ്ണൻ ഇന്ന സ്ഥിതിയിൽ ഇരിക്കുന്നു എന്നും കാണിക്കുന്നു. ഇങ്ങിനേ ചെയ്യുന്നതിനെയോ, അനുഭവിക്കുന്നതിനെയോ, ഇരിക്കുന്നതിനെയോ കാണിക്കുന്ന പദത്തെ ക്രിയാപദം എന്നു ചൊല്ലുന്നു.

താളിളക്കം
!Designed By Praveen Varma MK!