Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

54. ആഖ്യാഖ്യാതങ്ങൾ, വിശേഷണം

ഒരു വാക്യത്തിന്നു ആഖ്യ, ആഖ്യാതം എന്ന രണ്ടോ ആഖ്യ, അഖ്യാതം, കൎമ്മം എന്ന മൂന്നോ പദങ്ങൾ മാത്രമേ ആവശ്യപ്പെടുന്നുള്ളു. എങ്കിലും പലപ്പോഴും ഒരു വാക്യത്തിൽ അധികം പദങ്ങൾ ചേൎന്നുകാണും.

ഉ-ം. ഭൂമിയിൽ ചന്ദ്രൻ ഏറ്റം ചെറുതു, ചിലർ കാളയുടെ കണ്ഠത്തിൽ ഏറി നടക്കുന്നുണ്ടു; ഈ വാക്യങ്ങളിൽ ആദ്യത്തേതിൽ ഭൂമിയിൽ, ഏറ്റം എന്നവയും — ഒടുവിലത്തേതിൽ കാളയുടെ കണ്ഠത്തിൽ ഏറി എന്നവയും അധികമായി ചേൎന്ന പദങ്ങൾ ആകുന്നു. ഇങ്ങനെ ആഖ്യാഖ്യാതങ്ങൾ, കൎമ്മം ഇവ അല്ലാതെ അധികമായി ചേരുന്ന പദത്തിനു വിശേഷണം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!