51. അകൎമ്മകം
ഞാൻ നടക്കും എന്നതിൽ നടക്കും എന്ന ക്രിയ കൎത്താവായ ഞാൻ എന്നതിനോടല്ലാതെ വേറെ യാതൊന്നിനോടും ഒരു അധികാരവും ആശ്രയവുമില്ലാതെ നില്ക്കുന്നു. ഇങ്ങനെ വല്ല ക്രിയയും കൎത്താവിൽ മാത്രം അടങ്ങിനില്ക്കുമ്പോൾ അതിനു അകൎമ്മകം എന്നു പേർ.
ഉ—ം. ഉറങ്ങുക, കളിക്ക, കിടക്ക, മരിക്കുക മുതലായവ.