Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

35. കാലഭേദം

ഇന്ന ഒരു കൎത്താവു ഇന്ന ഒരു ക്രിയയെ ചെയ്യുന്നു എന്നു നാം വിചാരിക്കുമ്പോൾ, ആയതു ഇന്ന ഒരു കാലത്തിലാണെന്നു നാം വിചാരിക്കേണ്ടതാകുന്നു. ഒരുവൻ കൊടുക്കലിനെയോ, വാങ്ങലിനെയോ കുറിച്ചു പറയുമ്പോൾ കൊടുക്കുന്നു എന്നാകട്ടെ, കൊടുത്തു എന്നാകട്ടെ, കൊടുക്കും എന്നാകട്ടെ പറയേണ്ടി വരും, ആയതുകൊണ്ടു ക്രിയെക്കു മുഖ്യമായിട്ടുള്ള ഭേദം കാലഭേദം തന്നെ.

36. കൊടുക്കുന്നു, കൊടുത്തു, കൊടുക്കും എന്നിങ്ങനേ കാലഭേദങ്ങൾ മൂന്നു; ഇപ്പോൾ നടക്കുന്ന കാലം, കഴിഞ്ഞു പോയ കാലം, വരുംകാലം.

താളിളക്കം
!Designed By Praveen Varma MK!