Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

04. അഭ്യാസം i.

താഴേ എഴുതിയ വാക്യങ്ങളിലേ ആഖ്യകളെയും ആഖ്യാതങ്ങളെയും വെവ്വേറെ എഴുതികാണിക്ക.

1. കുട്ടി പാടുന്നു.
2. മരം പൊട്ടി വീണു.
3. സിംഹം ഗൎജ്ജിക്കുന്നു.
4. പക്ഷികൾ പറക്കുന്നു.
5. അവൻ വന്നില്ല.
6. വരുമോ നീ?
7. ആയാൾ വരട്ടെ.
8. കാളകൾ മനുഷ്യരെ കുത്തും.
9. കുട്ടി കുളത്തിൽ വീണു.
10. ആന മരം വലിക്കും.
11. അമ്മ മകനെ എടുത്തു.
12. എരുതു വണ്ടി വലിക്കും.
13. ഗുരുനാഥൻ കുട്ടിയെ അടിച്ചു.
14. പശുക്കൾ പുല്ല തിന്നുന്നു.
15. കുട്ടി ഞെട്ടിക്കരഞ്ഞു.
16. ആന അലറിപ്പാഞ്ഞു.
17. അച്ഛൻ മകനെ എടുത്തു മടിയിൽ ഇരുത്തി.
18. സിംഹം ആനയെ പിടിച്ചു പിളൎക്കും.
19.അവനെ കണ്ടുവോ? 20. രാമൻ എഴു നീറ്റു. 21. ആത്മാവു നമ്മുടെ ശരീരത്തിനുള്ളിൽ പാൎക്കുന്നു. 22. പിന്നെ വാ, നീ! 23. അമ്പു വീടും പറമ്പും വിറ്റു. 24. ഇതു നല്ല കിണർ. 25. അതു എന്തൊരു വീടു?
26. കൃഷ്ണൻ രാമനെ അടിച്ചു.
27. ഇവൻ പാഠം മുഴുവൻ പഠിച്ചു.
28. കുട്ടികൾക്കു ഉത്സാഹം വേണ്ടതു.
29. എല്ലാവരും നേടി ഉണ്ടു.
30, നിങ്ങൾ എവിടേ പോകുന്നു?
31. ആനയോ ഏറ്റവും പൊക്കമുള്ള ജന്തുവാകുന്നു.
32. ഞാനും നീയും ചെല്ലുവാൻ ഗുരുനാഥൻ പറഞ്ഞു.
33. ഈ സ്ത്രീ എന്റെ ജ്യേഷ്ഠത്തി ആകുന്നു.
34. അവനല്ല സാധനങ്ങൾ അല്ല.
35. താൻ നാളെ വീട്ടിൽ വരുമോ?
36. അമ്മമാർ തങ്ങളുടെ കൂട്ടികളെ സ്നേഹിക്കുന്നു.
37. രണ്ടു യുദ്ധവീരന്മാർ അവിടെ നില്ക്കുന്നു. [തുടൎച്ച, 23—ം ഭാഗം.]

താളിളക്കം
!Designed By Praveen Varma MK!