24. ലിംഗങ്ങൾ നാമത്തിന്നു വചനഭേദങ്ങളും വിഭക്തിഭേദങ്ങളും ഉള്ളതു കൂടാതെ ലിംഗം, പുരുഷൻ എന്നീ രണ്ടു ഭേദങ്ങളും കൂടേ ഉണ്ടു.ലിംഗങ്ങൾ മൂന്നു; പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം.