18. വിഭക്തികൾ
ഒരു വാക്യത്തിൽ നാമവും ക്രിയയും തമ്മിലുള്ള ചേൎച്ച ഒരുപ്രകാരമല്ല, പലപ്രകാരമായിരിക്കാം.
ഈ വാക്യത്തിൽ
1. ക്രിയയെ ചെയ്യുന്നവൻ ഇന്നവനെന്നു കാണിക്കുന്നു
2. ക്രിയയെ അനുഭവിക്കുന്നതു ഇന്നതെന്നു കാണിക്കുന്നു
3. ക്രിയ ഇന്നതിനാൽ ചെയ്യുന്നു എന്നു കാണിക്കുന്നു
4. ക്രിയയുടെ അവസ്ഥ മുതലായതു കാണിക്കുന്നു
5. ക്രിയ എവിടെ എന്നു കാണിക്കുന്നു
6.(21 നോക്കുക) കാണിക്കുന്നു
7. ക്രിയ ഏതു പ്രകാരമെന്നു കാണിക്കുന്നു
ഈ പലപ്രകാരമുള്ള ചേൎച്ച കാണിക്കുന്ന രൂപഭേദങ്ങൾക്കു വിഭക്തികൾ എന്നു പേർ.