Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

11. പ്രതിസംജ്ഞ

നാമങ്ങൾ ഒരുവിധം അല്ല, പലവിധം ഉണ്ടു. രാമൻ എന്നതു ഒരാളുടെ പേരാകകൊണ്ടു രാമൻ എന്നതു നാമം തന്നേ. മറ്റു ചില നാമങ്ങൾ ഒരാളുടെ പേൎക്കു പ്രത്യേകിച്ചല്ല ഓരോ ആളുടെ പേൎക്കു സംജ്ഞയായ്നില്ക്കുന്നു. രാമൻ എന്നവൻ അമ്പു എന്നവന്നു വല്ലതും അയച്ചിരുന്നാൽ രാമൻ അമ്പുവിന്നു അയച്ചു എന്നു പറയുന്നതിന്നു പകരം രണ്ടാളും അന്യോന്യം ഞാൻ നിനക്കൂ അയച്ചു—നീ എനിക്കു അയച്ചു എന്നു പറയുന്നതിൽ ഞാൻ എന്നതും നീ എന്നതും രാമൻ അമ്പു എന്ന പേരുകൾക്കു പകരമായി നില്ക്കുന്നു; ഇങ്ങിനേ ഓരോ ആളുടെ പേൎക്കു സംജ്ഞയായി നില്ക്കുന്ന നാമത്തിന്നു പ്രതിസംജ്ഞ എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!