Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

095. പ്രതിസംഖ്യകളാലേ നാമവിശേഷണം. - INDEFINITE NUMERAL ATTRIBUTIVES.

381. Joined without the aid of adjective Participles മേൽപറഞ്ഞ അളവുതരനാമങ്ങൾ (371) സംഖ്യാവാചികളായി പേരെച്ചം കൂടാതെ ചേരുന്നു.

1.) Preceding the chief Noun പ്രധാനനാമം അവസാനിക്കും.
മേത്തരം കല്ലു-(പ. ത.) ഒക്ക ഇവണ്ണം ബഹുവിധം കൎമ്മങ്ങൾ-(സഹ.) യാതൊരു ജാതിശീലം, യാതൊരു ജാതികൎമ്മം (ദേ. മാ.) അവൻ്റെ വക പണ്ടങ്ങൾ.

2.) Following the chief Noun പ്രധാനനാമം മുഞ്ചെല്ലും.
ആളുകൾ ഉണ്ടു സംഘം (കൃ. ച.) കാമക്രോധങ്ങൾ ആയ വീചികൾ പലതരം; പെറ്റാൾ ഗോക്കളെ ബഹു വിധം. (മ. ഭ.) പുഷ്പങ്ങൾ തരം തരം കണ്ടു (കേ. രാ).
382. Numerals of universality may follow or precede the Noun സൎവ്വനാമങ്ങൾ (139) മുന്നിലും പിന്നിലും ചേൎന്നു വരും.

1.) എല്ലാമരങ്ങളും. സൎവ്വലോകവും. സകല മനുഷ്യരും. അഖിലവും വന്നകാൎയ്യങ്ങൾ (ഉ. രാ.) എല്ലാം ഗ്രഹിക്കാം വിശേഷങ്ങൾ. (നള).

2.) ഇന്നവ എല്ലാം ഒക്ക ഞങ്ങളെ കേൾ്പിക്ക. (വില്വ). വിരല്ക്കെല്ലാം (വൈ. ച.) ചിലൎക്കെല്ലാം (മ. ഭാ.)— —മക്കൾ്ക്ക് ഒക്കവെ (മ. ഭാ.) അസ്ഥികൾ ഒക്കപ്പാടെ 360 (വൈ. ച.) ഇവർ ഒക്കയും ഇങ്ങനെ ഒക്ക ഭവിച്ചു (കേ. ഉ.)— —വംശം ആക മുടിപ്പാൻ. ഇതാകവെ. ധീരത അറവെ കൈവിട്ടു (ര. ച.) ഉള്ള പൊരുൾ അടയ കൊണ്ടു (മ. ഭ.) ദ്വാദശസംവത്സരം മുഴുവൻ വൃത്താന്തങ്ങൾ മുഴുവൻ (മ. ഭാ.) ബ്രഹ്മാണ്ഡം മുഴുവനെ വിഴുങ്ങി. ശത്രുഗണങ്ങളെ നിശ്ശേഷം ഒടുക്കി (കേ. രാ.) വംശം അശേഷവും (മ. ഭാ.) എന്നോടുള്ളതത്രയും ഇത്യാദി.

383. Use of Indefinite Numerals formed with the Pronouns എ:എ പ്രതിസംജ്ഞയാലുള്ള അസീമവാചിയുടെ പ്രയോഗം പലതും.
1.) സ്വാമികാൎയ്യം എക്കാൎയ്യവും, വൃത്താന്തങ്ങൾ എപ്പേൎപ്പെട്ടതും (കേ. ഉ.) അതെപ്പേരും. ദുരിതങ്ങൾ എപ്പേരും (മ. ഭാ.)
2.) ഏതൊരു വൈദ്യനും. ഏതും ഒരു കുറവെന്നിയെ (മ. ഭാ.) ഏതും അപത്ഥ്യം ഒല്ലാ (വൈ. ശ.) ഏതുമേ ശങ്ക കൂടാതെ (ചാണ.)— —ആവതെന്തപ്പോഴെതും (വൈ- ച.)
ഞങ്ങൾ ആരും വന്നില്ല. ആരും അകമ്പടി കൂടാതെ (അ. രാ.)
3.) എത്ര എങ്കിലും ലാഭം കിട്ടാതെ (മ. ഭാ.) ഏതെങ്കിലും ഒർ ഉദ്യോഗംചെയ്ക.
ആരുവാൻ ഒരു ശാസ്ത്രി ബ്രാഹ്മണൻ (പ. താ.) ആരുവാൻ എനിക്കൊ‌രു രക്ഷിതാവുള്ളു (നള).
ഏതാനും പ്രജകൾ (പ. ത.) ഏതാനും പിഴകൾ പിഴച്ചീടിൽ (കേ. രാ.) ഏതാനും- ഒരു ദുഃഖം ഉണ്ടു (ദേ. മാ.)ഏതാനും ചില വൎത്തമാനങ്ങൾ (കേ. ഉ.)— —അൎത്ഥം ഏതാനും; നമ്മൾ ആരാനും-(ചാണ).
എന്തുവാൻ ഒരുത്തൻ്റെ മായയോ-എന്തുവാൻ ഭവിച്ചായം (നള.) അവൾ്ക്ക എന്തുവാൻ ഇങ്ങനെ ജാതകം (ശി. പു.)
384. Indefinite Numerals expressing Multitude ആധിക്യത്തെ (142) കുറിക്കുന്ന വിധങ്ങൾ ആവിതു.
1.) Preceding the Noun പ്രതിസംഖ്യ മുന്നില്ക്ക.

a. പെരിക കാലം. വളരെ ദ്രവ്യം. അധികം പൊന്നു. വിസ്താരം ധനം. തുലോം ദുൎന്നിമിത്തങ്ങൾ— —പെരുതു നീ ചെയ്ത കരുമകൾ എല്ലാം (മ. ഭാ.)
b. അനേകം ആയിരത്താണ്ടു. അനേകമനേകം രാജാക്കന്മാർ (കേ. ഉ.) പിന്നെ വീരർ അനേകം പായ്ന്താർ. വൈയവന്മാർ അനേകങ്ങൾ (രാ. ചാ.)
c. മിക്കതും അറിവുണ്ടാം. മിക്കതും തീരും പാപം (കേ. രാ.) ഒക്ക മിക്കതും നക്ഷത്രങ്ങൾ (ഭാഗ.)
2. Following the Noun പ്രതിസംഖ്യ പിന്നില്ക്ക.

ക്രുദ്ധത പാരം. ദുഃഖം തുലോം. അഹോരാത്രം മിക്കതും (ഭാന.) പൊല്ക്കുടം ഉള്ളവ മിക്കതും (കൃ. ഗാ.) അരക്കർ മിക്കതും (രാ. ച.) അസുരപ്പട എല്ലാം മിക്കതും ഒടുങ്ങി—രക്തബീജന്മാർ അസംഖ്യം ഉണ്ടായി. (ദേ. മാ.)
385. Indicating Variety നാനാത്വവാചികൾ. അവ്വണ്ണം തന്നെ.
1.) പലവും ആശീൎവ്വചനാദികൾ ചെയ്തു, (മ. ഭാ.) പലവുലകായി (കൈ. ന.) ഇവ പല മഹാദോഷം ഒന്നും ഇല്ല (നള.) മറ്റും പലപല വിക്രമം ചെയ്തു (മ. ഭാ.) ഇവ പലവും ഉര ചെയ്തു (മ. ഭാ.) വീടുകൾ പലതിലും (കേ. രാ.) വഴി പലതുണ്ടു (നള.) മറവാക്യങ്ങൾ പലവാകിലും (കൈ. ന.)
2.) ചില വിശേഷങ്ങൾ നീ സൃഷ്ടിച്ച ജന്തുക്കൾ ഇച്ചിലർ; മന്ത്രികൾ ഇഷ്ടം പറയും ചിലർ (മ. ഭാ.)
3.) വല്ല സങ്കടവും; വല്ലതും ഒരു രാജ്യം (നള.) വല്ലതു മവൎക്കൊരു വിപത്തുണ്ടാം (കേ. രാ.) വല്ലൊരു വഴി കാട്ടു (ഭാഗ.)
വാശ്ശജാതി എങ്കിലും (പ. ത.)

386. Indicating Paucity അല്പതാവാചികൾ.
1.) ചെറുതു കാലം കൊണ്ടു (കേ.രാ.) ചെറ്റേടം (വൈ. ച.) അസാരം കഞ്ഞി. കുറയ ദിവസം. തെല്ലുണ്ടു പരാധീനം (പ. ത.) ഇത്തിരി നേരം (മ. ഭാ.) ൟഷൽ പ്രസംഗപശ്ചാത്താപം (ഭാഗ.)
2.) ചിത്തശുദ്ധി ചെറുതുണ്ടായി (8. വ.) വിദ്യ ചെറ്റില്ല (അ. രാ.) ഔപമ്യം കാണാ ലേശം (കേ. രാ.)
3.) പാൽ ഒട്ടു കുടിച്ചു ശേഷം തളിച്ചു. (കൃ. മ.) അറിഞ്ഞതു ഒട്ടൊട്ടു ചൊല്ലാം (ഭാഗ.) എത്രനാൾ ഒട്ടു പൊറുത്തു (കൃ. ഗാ.) ഒട്ടുമേ കാലം പോരാ (മ. ഭാ.)
4.) കാരണം കുറഞ്ഞൊന്നു പറയാം. (കേ. ഉ.) ദോഷം ഇല്ലെടോ കുറഞ്ഞൊന്നു (കേ. രാ.)
5.) വരാഹൻ ചെലവിന്നു മാത്രം കുറയ എടുത്തു. അത്ര മാത്രം ധനം കിട്ടി(നള.) അത്ര മാത്രമാകിലും ഭോജനം തരിക (ശി. പു.) ഒരു കാതം മാത്രമേ വഴിയുള്ളു (പ. ത.)
ദൎശിക്ക മാത്രത്താലെ (ഭാഗ)=കാണ്കമാത്രമെ മൂലം (മ. ഭാ.)

387. Indicating Difference അന്യതാവാചികൾ.
1.) മറ്റേവ രണ്ടും (കൈ. ന.) മറ്റെക്കരം. മറ്റാധാരമില്ല. മറ്റും ഒരുപക്ഷം. (ഭാഗ.) ചോറുമ്മറ്റും വേണ്ടുന്നതൊക്കയും (359, 6.) മറ്റുള്ള വൎണ്ണകൎമ്മം മറ്റുള്ള ജാതിക്കില്ല. മറ്റില്ലുടയവർ. (മ. ഭാ.) തന്റെ മറ്റുള്ള പണികളും (ചാണ.)—ആവശ്യം മറ്റില്ലൊന്നും (പ. ത.) നീ ഒഴിഞ്ഞാരെയും കണ്ടില്ല മറ്റു ഞാൻ (മ. ഭാ.)
2.) ഇതിനെ ഒഴിച്ചിനി വേറുണ്ടോ വിനോദവും (കൈ. ന.) സംഗങ്ങൾ അന്യങ്ങൾ എല്ലാം ഒഴിഞ്ഞു (ഭാഗ)=അന്യസംഗങ്ങൾ.
3.) ശേഷം കഥാമൃതം (മ. ഭാ=കഥാശേഷം.) ശേഷം ബ്രാഹ്മണൎക്കും (കേ. ഉ.)
ഇതിൻ മേലെടം കഥ എല്ലാം; (ചാ. ണ.) പാണ്ഡവചരിത്രം മേലെടം (മ. ഭാ.)
388. Use of the Indefinite Numerals ഒന്നു: ഒന്നു എന്നുള്ള പ്രതിസംഖ്യയുടെ പ്രയോഗം.
1.) ഒരു ജാതിയും വരാ മരണം. (മ. ഭാ.) ഒന്നേ നമുക്കുള്ളു പുത്രൻ (ശിപു.)
2.) നിന്നുടെ ബന്ധുത്വം ഒന്നു കൊണ്ടു സമസ്തസമ്പത്തുണ്ടായി (നള=മാത്രം.)
3.) വിശേഷാൽ മറവിനയോടെ.
കൎമ്മങ്ങൾ ഒന്നിനാലും വരാ (കൈ. ന.) അതൊന്നും തിന്നാതെ. ചൊല്ലിനവ ഒന്നിലും ഇല്ല (ര. ച.) അവർ ഒന്നുമേ കേൾ്ക്കയില്ല ഞാൻ പറഞ്ഞവ (മ. ഭാ=ഏതുമേ) ഇവ ഒന്നിൽ പാടുപ്പെട്ടില്ല (വൈ. ച.) മറ്റും തങ്ങളെ കുറ്റം ഒന്നറികയുമില്ല (മ. ഭാ.) കാരണം എന്തതിന്നുള്ളതൊന്നു (ര. ച.)
4.) കോപ്പുകൾ ഓരോന്നു തീൎക്ക (നള) ഓരൊ മരങ്ങളും (527) കാണ്ക.
389. Questions in the Singular made plainer by ഒന്നു അതു പ്രത്യേകം ചോദ്യത്തിൽ ഏകവചനത്തെ സ്പഷ്ടമാക്കുന്നു.
ഉ-ം എന്തൊന്നാകുന്നിതു. എന്തു ഭവാൻ ഒന്നു ഞങ്ങൾ ചെയ്യേണ്ടു (മ. ഭാ.) എന്തൊരു ചിത്രം. എന്തൊരു കാരണം. ഒരുവർ ആർ ഉള്ളതെനിക്കു തുല്യരായി (മ. ഭാ.)
എല്ലാം added to the Plural Nouns ബഹുവചനക്കുറി ആകുന്നത് എല്ലാം എന്നതു തന്നെ.
എന്തെല്ലാം നാമം നരകങ്ങൾ്ക്ക (വില്വ.) എതെല്ലാം ദിക്കിൽ (നള)
390. Conferring honour when joined to attributives ഒരു: ഒരു എന്നതു ഘനവാചിയായി നാമവിശേഷണത്തിൽ കൂടും.
1.) ഉ-ം പടെക്കപ്പെട്ടൊരു കേരളം. സൎവ്വജ്ഞനായിരിപ്പൊരു ശങ്കരാചാൎയ്യർ. എന്നുടെ പുത്രിയായൊരു നിന്നെ (ഉ. രാ.) ബോധമില്ലാത്തൊരെന്നെ (ഹ. കി.) പൂജ്യനായുള്ളൊരു ഞാൻ (ചാണ).
2.) Summing up സംഖ്യകളോടു തുകക്കുറിയായി.
ഉം. നാലൊരാണ്ടു. സന്യാസികളായൊരമ്പതു പേരും (ഭാഗ.) ഒരു നൂറായിരം പശുക്കൾ തടുത്തോരു നാലരെ (കേ. രാ.)
3.) Pleonasm പദ്യത്തിൽ പേരേച്ചങ്ങളുടെ പിന്നിലും ബഹുവചനമുമ്പിലും നിരൎത്ഥമായിവരും.
ഉ-ം ഗമിച്ചൊരനന്തരം. ചെയ്തൊരളവിൽ. ദുഷ്ടയായിരിക്കുന്നൊരവൾ വയറ്റിൽ (കേ. രാ.) ചീൎത്തൊരു വീരന്മാർ (വൈ. ച.) പുറത്തുള്ളൊരു കരണങ്ങൾ (മ. ഭാ.) നാഥനായുള്ളോരു ആരുള്ളു നിൻ പാദസേവ ചെയ്യാത്തവർ (ഹ. കീ.=ഉള്ളൊരു നിൻ.)
391. Attributive Phrases പദങ്ങൾ മാത്രമല്ല ചില വാചകങ്ങളും നാമവിശേഷണമായ്വരും—വിശേഷാൽ മറവിനയുള്ളവതന്നെ.
ഉ-ം ഒന്നല്ല ആൾ. ഒന്നല്ല കാണൊരു കൊടുങ്കാടു പാപങ്ങൾ (ഹ. കീ.) ഒന്നു രണ്ടല്ലല്ലൊ മുന്നം നീ എന്നുടെ നന്ദനന്മാരെ കുലപ്പെടുത്തു (കൃ. ഗാ.) ആണുമല്ല പെണ്ണുമല്ലാത്തവൻ (കേ. രാ.) സംഖ്യയില്ല സുന്ദരികളും. പേരറിയുന്നില്ല രണ്ടു ബാല്യക്കാർ.
392. The foregoing partly used as Adverbs മേൽ പറഞ്ഞവപലതും ക്രിയാവിശേഷണമായും നടക്കും.
ഉ-ം ഒട്ട തിയായിട്ടുള്ള ധനാഗമം. ഒട്ടതു സംക്ഷേപിക്കാം (മ. ഭാ.) എന്നാകിൽ ചേരും ഒട്ടെ (കൃ. ഗ.) ഒട്ടുമേ എളുതല്ല ഒട്ടേറ തിരിയാതവൻ (ഠി). അവൾ വദിക്കയില്ലെതുമേ (നള.) യുവാവേറ്റം (മ. ഭാ.) ഏറി വരും തുലോം (സഹ.) ദയകുറയും തുലോം (വൈ. ച.)-ചെറ്റു നരച്ചു (ര. ച.) നീ നുറുങ്ങു വിടുകിൽ. കുറഞ്ഞൊന്നു പാൎത്തു (നള) ഇത്യാദികൾ.

താളിളക്കം
!Designed By Praveen Varma MK!