Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

092. സമാനാധികരണം Co-ordination. - 1. അനേക കൎത്താക്കൾ. MANY SUBJECTS.

353. With Particle ഉം രണ്ടു മൂന്നു കൎത്താക്കളെ ഉം എന്നു ള്ള അവ്യയം കോത്തു ചേൎക്കാം.
ഉ-ം അഛ്ശനും മകനും വന്നു —
354. By a Compound Noun-Plural സമാസത്താൽ ബഹുവചനമാക്കി ചേൎക്കാം.
ഉ-ം അമ്മയപ്പന്മാർ, അപ്പനമ്മാമന്മാർ, പുണ്യപാപങ്ങൾ.
ഉമ്മെ ചേൎത്താൽ, ഏകവചനവും കൊള്ളാം.
മുരശുമിഴുകു പറപടഹങ്ങളും (നള) മാതാഭഗിനീ സഹോദര ഭാൎയ്യയും.
355. With Demonstrative Pronoun ഇ കൎത്താക്കളെ വെറുതെ കോത്തു ഇ ചുട്ടെഴുത്തു കൊണ്ടു സമൎപ്പിക്കാം.
ഉ-ം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ഇവരിൽ. വട്ടക സ്രുവം ചമതക്കോൽ ഇവ. (കേ. ഉ.) അരി മലർ അവിൽ ഇവകൾ (നള.) ഗിരി ഗംഗാ സമുദ്രം ഇവറ്റിങ്കൽ (മ. ഭാ.)
ഇങ്ങനെ മുതലായ പദങ്ങളും ചേൎക്കാം.
ഉ-ം ഇങ്ക്രീസ്സ് പറിന്ത്രിസ്സ് ഒല്ലന്ത പറങ്കി ഇങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ. ആന തേർ കുതിരകൾ ഇത്തരത്തോടു (കേ. രാ.) കുങ്കുമം കളഭം എന്നിത്തരം (നള.)
ഞാനും മൂസ്സയും പീടികെക്കു മഞ്ചപ്പുവും അണ്ണപ്പു എന്നവനും കൂടി അവരെ വിട്ടിലേക്ക് ഇങ്ങനെ പോകയും ചെയ്തു (ഇപ്രകാരം കൎത്താക്കളെയും അവരവരുടെ ക്രിയയേയും വേർപിരിച്ചും കോക്കാം)
356. Summed up with Numeral attributives എന്നു-ഒക്കയും- എല്ലാം-ആക-മുതലായ സംഖ്യാവാചി കൊണ്ടും സമൎപ്പിക്കാം.
ഉ-ം തന്നുടെ പിതാഗുരു എന്നിവൎകളെ (ഹ. വ.) മംഗലത്താലപ്പൊലി മംഗലച്ചാമരങ്ങൾ എന്നിവ (കേ.രാ.) പെരിഞ്ചെല്ലൂർ പയ്യനൂർ എന്നിങ്ങനെ ഉണ്ടാകും സ്ഥലത്തിങ്കൽ (കേ. ഉ.)
മസൂരി കുഷ്ഠം ഇങ്ങനെ മഹാവ്യാധികൾ ഒക്കയും (കേ. ഉ.) തീയർ മുക്കുവർ മുകവർ എന്നിവർ എല്ലാം. ഇങ്ങനെ എല്ലാം ഉള്ള അനുഗ്രഹം—
പുത്രമിത്രകളത്രം എല്ലാവൎക്കും. നാടുകൾ കാടുകൾ എങ്ങും (കേ. രാ.) ഐഹികം പാരത്രികം രണ്ടിന്നും വിരോധം (നള). ഋഗ്വേദം യജുൎവേദം സാമവേദം അധൎവ്വവേദം ആക നാലു വേദങ്ങളും (തത്വ). കാമനും ക്രോധന്താനും ലോഭവും മോഹന്താനും നാലരും (നള.)
357. The foregoing connected by ഉം ഇവ ഓരോന്നോടും ഉമ്മെ ചേൎക്കിലുമാം.
ഉ-ം തനയൻ ഉണ്ടായതും, ഉണ്ടായവാറും, വന്ന പ്രകാരവും എന്നിവ ചൊന്നാൽ (മ. ഭാ.) തീൎമ്മുറിയിൽ മുദ്രയും വിത്തസംഖ്യയും സാക്ഷി എന്നിവ കാണായ്കിൽ (വ്യ. മാ.) പൊന്നും ഭൂമിയും പെൺ എന്നിവ ചൊല്ലി (കേ. രാ). കാൎയ്യബോധവും നേരും ലാവണ്യവും സൎവ്വമസ്തമിച്ചിതോ (നള).
358. Cases affixed വിഭക്തി പ്രത്യയങ്ങൾ സമൎപ്പണനാമത്തിന്നു വരിക ന്യായം.
1.) ഉ-ം കൃതത്രേതദ്വാപരകലി എന്നിങ്ങനെ ൪ യുഗത്തിങ്കലും (കേ. ഉ.) ഗുന്മനും അതിസാരവും വിഷം കൈവിഷം സൎവ്വ രോഗത്തിന്നും നന്നു (വൈ. ശാ.)
2.) പദ്യത്തിൽ മുന്നേത്ത നാമങ്ങൾ്ക്കും വിഭക്തിക്കുറികാണും.
ഉ-ം പക്ഷിവൃക്ഷാദികൾ്ക്ക് എന്ന് ഒക്കയും പറയുമ്പോൾ. ആട്ടിന്നും മൃഗാദികൾ്ക്ക് എന്നിവ പതിനാറു വയസ്സ് (വൈ. ച). 395. കാണ്ക.
359. Use of the Social കൎത്താക്കളിൽ ഗൌരവഭേദം ഉണ്ടെങ്കിൽ സാഹിത്യവിഭക്തി ഹിതമാകുന്നു.
ഉ-ം അവൾ കുട്ടിയുമായി വന്നു. കുട്ടിയോടെ-449.
360. Use of ആദി, മുതലായ ഇത്യാദികൾ തരത്തെ കുറിക്കുന്ന ഏകദേശവാചകത്തിൽ ആദി എന്നതേ ഉപയോഗിക്കും.
1.) ഉ-ം ധാന്വന്തരം സഹസ്രനാമം ആദിയായുള്ള ൟശ്വരസേവകൾ (കേ.ഉ.) തലച്ചോറു വറണ്ടതും, തല കനക്കുന്നതും ഇതാദിയായുള്ള തലവ്യാധികൾ നൂറു പ്രകാരവും ഇളെക്കും (വൈ. ശ.) ഇത്തരം ആദിയായ വാക്യം (കേ. രാ.)—(ഗാത്രമാദിയായെല്ലാം (വൈ. ച.) വജ്രമാദിയായവ. ഇഞ്ചി മഞ്ഞൾ ഇത്യാദി ഒക്കയും നാരദനാദികൾ, യുധിഷ്ഠിരനാദികൾ (മ. ഭാ.) ഇന്ദ്രാദിയെക്കാൾ മനോഹരൻ (നള). ഇങ്ങനെ ഏകവചനവും സാധു—
2. ഊണും ഉറക്കം തുടങ്ങിനതെല്ലാമേ (കൃ. ഗാ.) പറ തുടക്കമായുള്ളവ മുഴക്കി (ര. ച.) സിംഹപ്രഭൃതിമൃഗങ്ങൾ പശ്വാദികൾ (വേ. ച.) ആദിത്യപ്രമുഖന്മാർ (മ. ഭാ.)
3.) നായർ മുതലായ വൎണ്ണക്കാർ (കേ. ഉ.) വീണകൾ തിത്തി എന്നിത്തരം മുതലായുള്ള വാദ്യവൃന്ദം (കേ. രാ.) കൈക്കൽ മുതലായി ഏതും കണ്ടില്ലാ ഇവർ മുതലായി 10 ആളുകളോളം.
4.) വാസവൻ മുമ്പായവാനവർ. മുത്തുകൾ മുമ്പായ ഭൂഷണം സന്തതി മുമ്പായ മംഗലങ്ങൾ (കൃ. ഗാ.) താരമുമ്പാം നാരിമാർ (കേ. രാ.)
5.) മൂവായിരം തൊട്ടു മുപ്പത്താറായിരത്തെയും (കേ. ഉ.) സംസ്കാരമാദികൎമ്മങ്ങളെ പുണ്യാഹപൎയ്യന്തം ആകവേ ചെയ്ക (അ. രാ.)
6.) ഞാനും മറ്റും തൎക്കത്തിലും മറ്റും തോറ്റു ഇതിഹാസങ്ങൾ പുരാണങ്ങൾ എന്നിവ മറ്റും (മ. ഭാ.)
361. അതുപോലെ ശേഷം എന്നതും സമാസരൂപേണ നടക്കും.
ഉ-ം സാമശേഷം എന്നാൽ ദാനം ഭേദം ദണ്ഡം ൟ മൂന്നത്രേ.

താളിളക്കം
!Designed By Praveen Varma MK!