Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

088. വാചകകാണ്ഡം SYNTAX - A. കൎത്താവ്—ആഖ്യാതം—പൊരുത്തം. - ON THE SUBJECT, PREDICATE AND AGREEMENT.

I. കൎത്താവ് The Subject.
342. വാചകം ആകുന്നതു-കൎത്താവ്-ആഖ്യാതം-ഈ രണ്ടിൻ്റെ ചേൎച്ച. ആഖ്യാതം നാമം എങ്കിലും ക്രിയ എങ്കിലും ആകും-(ഉ-ം ഞാൻ വരും- അവൻ ഭാഗ്യവാൻ-എന്നതിൽ-ഞാൻ-അവൻ-ഈ രണ്ടും കൎത്താക്കൾ; വരും-ഭാഗ്യവാൻ-എന്നവ ആഖ്യാതങ്ങൾ അത്രെ).
343. At the end of determinate Sentences നിയമം സൂത്രം മുതലായ ഖണ്ഡിത വാക്യങ്ങളിൽ കൎത്താവ് അടിയിൽ നില്ക്കിലും ആം.
ഉ-ം പട്ടിണിനമ്പിക്കു ശംഖും കുടയും അല്ലാതെ അരുത് ഒർ ആയുധവും. ഒരുത്തരെ കൊല്ലുവാൻ ഒരുത്തരെ സമ്മതിപ്പിക്കേണ്ട ഞങ്ങൾ. ഇപ്രകാരമാകുന്നു ഉണ്ടായിരിക്കുന്നതു. വരാത്തതും വരുത്തും പണയം. എത്രയും സമ്മാനിക്കേണ്ടും ആളല്ലോ രാജാവ് (കേ. ഉ). ചൊന്നതു നന്നല്ല നീ (ചാണ). മാൽ മാറ്റുവൻ അടിയേൻ (ര. ച). തേജോരൂപമായുരുണ്ടു, പെരിക വലിയൊന്നായിട്ടിരിപ്പോന്നു ആദിത്യബിംബം (ത. സ.)
344. Repeated at the end of Sentences കഥാസമാപ്തിയിൽ കൎത്താവെ ബഹുമാനാൎത്ഥമായി ആവൎത്തിച്ചു ചൊല്കിലും ആം.
ഉ-ം എന്നരുളി ചെയ്തു ചേരമാൻ പെരുമാൾ. എന്നു കല്പിച്ചു ശങ്കരാചാൎയ്യർ. (കേ. ഉ). അവൾ അഭിവാദ്യം ചെയ്തു തൊഴുതു യാത്രയും ചൊല്ലി നിൎഗ്ഗമിപ്പത്തിന്നാശു തുനിഞ്ഞു ശകുന്തളാ (മ. ഭാ).
345. Not expressed കൎത്താവെ ചൊല്ലാത്ത വാചകങ്ങൾ ഉണ്ടു; അതിൻ കാരണങ്ങൾ: ഒന്ന് അവ്യക്ത കൎത്താവ്.
(ഉ-ം എന്നു പറയുന്നു; അൎത്ഥാൽ പലരോ, ചിലരോ).
മറ്റെതു അതിസ്പഷ്ടകൎത്താവു.
ഉ-ം പൃത്വീപാലന്മാരായാൽ സത്യത്തെ രക്ഷിക്കേണം-ഉ-രാ-(അൎത്ഥാൽ അവർ.) കഴുതയെ കണ്ടു പുലി എന്നു വിചാരിച്ചു-(അൎത്ഥാൽ അതു പുലി എന്നു). എന്നുടെ കൎമ്മം എന്നു (മ. ഭാ.)=എന്തെന്നു.

താളിളക്കം
!Designed By Praveen Varma MK!