Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

086. Particles proper

നല്ല അവ്യയങ്ങൾ.
332. a. Malayalam നല്ല അവ്യയങ്ങൾ ആയവ.
ഉം-ഓ-ഏ-ൟ (അല്ലീ) ആ (-അതാ)-എനി, ഇനി, ഇന്നി, ഇന്നും.
b. Sanscrit സംസ്കൃതത്തിൽ: പുനഃ, പുനർ-അപി, ച, ഏവം-അഥവാ-ആശു-ഇഹ-സദാ, തദാ, (131 ചൊല്ലിയവ)-അന്യഥാ-അനേകധാ-യഥാവൽ, വൃഥാവൽ, സൂൎയ്യവൽ (വിധിവത്തായി 186.)
333. Sanscrit Prefixes സംസ്കൃതത്തിലെ (പ്രാദി) ഉപസൎഗ്ഗങ്ങൾ ചിലതു മലയായ്മയിലും പ്രയോഗം ഉള്ളവ.
പ്രതി (ദിവസം പ്രതി).
അതി (അതിയോളം, അതിയായി, അതികൊടുപ്പം. മ. ഭാ. 132).
അവ (അവ കേടു)
ഉപരി (ഉപരി നിറഞ്ഞു. മ. ഭാ.)
ദുഃ, ദുർ, (ദുൎന്നടപ്പു മുതലായവ).
334. Compounds of an adverbial character അവ്യയീഭാവങ്ങളാകുന്ന സമാസങ്ങൾ പാട്ടിൽ നടക്കുന്നു.
ശങ്കാവിഹീനം വന്നു-ശീ-വി; സകോപം അടുത്തു; സസമ്മദം-കേ. രാ; മുയച്ചെവി സമൂലമെ കൊണ്ടു. വൈ. ശാ-യഥാക്രമം, യഥാമതി, യഥോചിതം, യഥാവസ്ഥം; പ-ത; യഥാശാസ്ത്രമായിട്ടു. കേ-രാ; വിധിപൂൎവ്വം-മദ്ധ്യേമാൎഗ്ഗം ഇത്യാദികൾ
.

താളിളക്കം
!Designed By Praveen Varma MK!