Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

060. The affixes of the past Tense.

207. I. ഇ affix ഭൂതത്തിന്നു ഒന്നാം കുറി - ഇ - എന്നാകുന്നു അതു വിശേഷാൽ അബലക്രിയകൾക്കു കൊള്ളും - അതിന്നു സ്വരം പരം ആകുമ്പോൾ - യ - എന്നതല്ലാതെ നകാരവും ചെരും (ഉ-ം - ചൊല്ലിയേൻ, ചൊല്ലിനേൻ; തിങ്ങിയ, - ന; കരുതിയ, - ന - ചെയ്തീടിനാൽ). ഇകാര ഭൂതം വേണ്ടുന്ന ദിക്കുകൾ നാലു സൂത്രങ്ങളെ കൊണ്ട് അറിയിക്കുന്നു.
208. I, 1. പ്രകൃതിയുടെ വ്യഞ്ജനദ്വിത്വത്തിൽ പിന്നെ ഇകാരഭൂതമുള്ള അബല ക്രിയകൾ:

- ള്ളു -ല്ലു - ഈ രണ്ടു ദ്വിത്വങ്ങളെ 210. കാണ്ക.

209. I, 2. ദീൎഘസ്വരത്തിൽ താൻ, രണ്ടു ഹ്രസ്വങ്ങളിൽ താൻ - യ - ര - ലഴങ്ങൾ അല്ലാത്ത വ്യഞ്ജനം പരമാകുമ്പോൾ, ഇഭൂതം തന്നെ പ്രമാണം.


210. I, 3. 1.) തുള്ളു മുതലായ വറ്റിന്നു - ള്ളി - തന്നെ നിയതം (എങ്കിലും കൊൾ - വിൾ - കൊണ്ടു, വിണ്ടു.)
2.) തല്ലു (വല്ലു) - എന്നതിൽ അല്ലാതെ - ല്ലി - എന്ന ഭൂതം ഇല്ല - (ചൊല്ലി എന്നു ഒഴികെ ചൊന്നു എന്നും ഉണ്ടു.)
3.) കാളു - അരുളു - തുടങ്ങിയുള്ളവറ്റിൽ - ളി - പ്രമാണം - (എങ്കിലും വീളു - നീളു - ആളു - വറളു - ഇത്യാദികളിൽ - ണ്ടു - എന്നത്രെ) വാളു - വാളി (പിതെച്ചു) വാണ്ടു (ചെത്തി) മാളു - മാളി - മാണ്ടു - പൂളു, വടക്കെ പൂണ്ടു, തെക്കേ പൂളി.
4.) കോലു ആയതിന്നു കോലി എന്നല്ലാതെ - ഞാലു - അകലു -മുതലായതിൽ ഇകാരമരുതു.
വാലുക എന്നതിൽ സംശയം ഉണ്ടു.
5.) ഊരു - ഊരി എന്ന് ഒഴികെ - രി - ഭൂതത്തിന്നു നിശ്ചയം പോരാ; അനുഭവം പ്രമാണം (ഈരി തെക്കൎക്കും, രെറൎന്നു വടക്കൎക്കും ഉണ്ടു. വാരി എന്നല്ലാതെ വാൎന്നു എന്നും അൎത്ഥഭേദത്തോടെ നടപ്പു. ചാരി എന്ന് ഒഴികെ ചാൎന്നു എന്നും പണ്ടേ ചൊല്വു; നേരിയ എന്നും ഉണ്ടു. (174).
211. I, 4. ഭാവിയിൽ - കു - ഉറപ്പാകുന്ന ആകാദികൾ ഇളകാദികൾ്ക്കും (200) അവറ്റിലും തിങ്ങാദികളിലും ഉളവായ കാരണ ക്രിയകൾ്ക്കും കക്കാദികൾ്ക്കും - ഇകാരഭൂതം പ്രമാണം - ശേഷം ബലക്രിയകളിൽ ഇകാരമരുതു.


4.) കക്കു — കക്കി (രക്തം കക്കിനാൻ - കേ. രാ ) — മിക്കി ചിനക്കു — ചിനക്കി നക്കു — നക്കി താക്കു — താക്കി മിക്കു — —നോക്കു — നോക്കി
212. II. തു affit ഭൂതത്തിന്നു രണ്ടാം കുറി - തു - എന്നാകുന്നു. തുകാരഭൂതം വിശേഷാൽ ബലക്രിയകൾ്ക്കും പുറവിനകൾക്കും കൊള്ളുന്നു. അതു വേണ്ടുന്ന ദിക്കുകൾ നാലു സൂത്രങ്ങളെ കൊണ്ടു പറയുന്നു.
213. II, 1. തു - രണ്ടു ജാതി അബലകളിൽ തന്നെ പ്രമാണം.
1.) എയ്യാദികൾ:
എയ്യു — എയ്തു, ചെയ്തു, നെയ്തു, പെയ്തു,
കൊയ്യു — കൊയ്തു, പൊയ്തു,
വീയു — വീതു, (എങ്കിലും വീശു - വീശി)
പണിയു — (പണി ചെയ്തു.) പണിതു (എങ്കിലും തൃക്കാൽ പണിഞ്ഞു) = തൊഴുതു
2.) രു - ഴു - എന്നവറ്റോടു രണ്ടു ഹ്രസ്വങ്ങൾ ഉള്ള ചില ധാതുക്കൾ:
രു — പൊരു — പൊരുതു; പെരുതു (പെരുകി)
(എങ്കിലും തരു, വരു - തന്നു, വന്നു 222)
ഴു — ഉഴു — ഉഴുതു; തൊഴുതു.
(എങ്കിലും എഴു - എഴുന്നു - 217 സൂത്രലംഘി തന്നെ)

214. II, 2. ത്തൂ - ബലക്രിയകൾ്ക്കു - ത്തു - തന്നെ വേണ്ടതു.
1.) ആ - ഊ - ഒ - ഓ - ൟ അന്ത്യങ്ങൾ ഉള്ളവ.
കാത്തു; പൂത്തു, മൂത്തു; ഒത്തു, നൊത്തു; കോത്തു, തോത്തു.

2.) ർ - ഋ - ഴ - ൟ അന്ത്യങ്ങൾ ഉള്ളവ.
പാൎത്തു - തീൎത്തു - ചേൎത്തു - ഓൎത്തു - വിയൎത്തു.
എതിൎത്തു - എതൃത്തു മധൃത്തു മ. ഭാ. (മധുരിച്ചു) - കുളൃത്തു, (കുളുൎത്തു, കുളിൎത്തു).
ൟഴ്ക്കു - ൟഴ്ത്തു - വീഴ്ത്തു.

3.) 211 ആമതിൽ അടങ്ങാത്ത - ഉ - പ്രകൃതികൾ.
പകുത്തു - എടുത്തു - തണുത്തു - പരുത്തു.
പൊറുത്തു - അലുത്തു - പഴുത്തു.

4.) നാമങ്ങളാൽ ഉളവായ ചില - അ - പ്രകൃതികൾ.
ഉരക്ക (ഉരം) ഉരത്തു; മണത്തു, കനത്തു ബലത്തു (കേ. രാ) മികത്തു- കൃ. ഗാ.

215. II, 3. ച്ചു - താലവ്യാന്ത്യബലക്രിയകളിൽ - ത്തു - താലവ്യമായി മാറി - ച്ചു - എന്നാകും.
1.) കടിക്ക, കടിച്ചു മുതലായ - ഇ - പ്രകൃതികൾ.
(എങ്കിലും അവതരിത്തു - രാ.ച.) - ഇതിൽ സംസ്കൃതക്രിയകളും ഹേതുക്രിയകളും മിക്കതും കൂടുകയാൽ, - ഇച്ചു - ഭൂതവക എല്ലാറ്റിലും വിസ്താരമുള്ളതു.
2.) താലവ്യാകാരത്താൽ ഉണ്ടായ - എ - പ്രകൃതികൾ.
വിറ - വിറെക്ക - വിറെച്ചു - അയക്ക, അയച്ചു.
എങ്കിലും ഉരെച്ചു എന്നല്ലാതെ ഉരെത്താൻ - കേ. രാ. ഉരത്താൾ മ. ഭാ. എന്നതും പാട്ടിലുണ്ടു.
പക്ഷേ മികത്തു എന്നതും മികെച്ചു എന്നതോട് ഒക്കും.
വെക്ക, വെച്ചു, വച്ചു എന്ന് ഒഴികെ - വൈക, വൈതു, വൈവൻ എന്നുള്ളതും പുരാണഭാഷയിൽ ഉണ്ടു (പൈ)
3.) ൟ - ഐ - പ്രകൃതികൾ.
ചീക്ക, ചീച്ചു:
കൈക്ക, കൈച്ചു - കച്ചു;
തൈക്ക, തയ്ക്ക, തക്ക, തച്ചു.
4.) യ - പ്രകൃതികൾ - മേയ്ക്ക, മേച്ചു (വട്ടെഴുത്തിൽ മേയിച്ചു). ചായ്ക്ക, ചാച്ചു; വായ്ക്ക, വാച്ചു.
ൟ വകെക്ക 211 ആമതിൽ അടങ്ങിയ ചില ക്രിയകൾ സൂത്രലംഘികൾ ആകുന്നു.
(തിക്കു, തിക്കി - പിന്നെ തേയു, തേക്കു, (തേച്ചു = ഉരെക്ക, പിരട്ടുക) എന്നും - തേകു, തേക്കു, തേക്കി ( = പാച്ചുക) എന്നും ഇങ്ങിനെ തുല്യങ്ങൾ ആയാലും വിപരീതമുള്ള ധാതുക്കൾ ഉണ്ടു.)
216. II, 4. ട്ടു, റ്റു ടു - റു - എന്നവറ്റോടു രണ്ടു ഗ്രസ്വങ്ങൾ ഉള്ള അബലകളിലും, ൾ - ൽ - എന്നവറ്റോടുള്ള ബലക്രിയകളിലും തു - എന്നതു - ട്ടു - റ്റു - എന്നാകും.

1.) നടു — നട്ടു (നട്തു)
ചുടു — ചുട്ടു
പെടു — പേട്ടു
തൊടു — തൊട്ടു
2.) കേൾ്ക്ക — കേട്ടു (കേൾ്ത്തു)
കൾ്ക്ക, കക്ക കട്ടു
3.) അറു — അറ്റു (അറ്തു)
പെറു — പെറ്റു.
ഇറു — ഇറ്റു-
തുറു — തുറ്റു.
4.) വില്ക്ക — വിറ്റു (വില്ത്തു)
ഏല്ക്ക — ഏറ്റു.
തോല്ക്ക — തോറ്റു.
വല്ക്ക, വക്ക — വറ്റു.
നോൻ (53) - നോല്ക്ക - നോറ്റു.
സൂത്രലംഘിയായ്തു നില്ക്ക - നിന്നു - തന്നെ - എങ്കിലും എഴുന്നു നില്ക്ക, എഴുന്നീല്ക്ക, എഴുന്നീറ്റു (എഴുനിന്നരുൾ. രാ. ച. എഴുനിന്നവൻ. ഭാഗ.
217. III. ന്തു affix ഭുതത്തിന്നു മൂന്നാം കുറി - ന്തു - എന്നാകുന്നു. അതു വിശേഷാൽ അകൎമ്മകങ്ങൾ്ക്ക കൊള്ളുന്നു (ഉ-ം- സൂത്രലംഘികളായ ഇരുക്ക, ഇരിക്ക-ഇരുന്നു, നിന്നു 216, എഴുന്നു 213 ഈ മൂന്നും അകൎമ്മകങ്ങൾ).
ന്തു - ഭൂതത്തിന്നു ഇകാരഭൂതത്തോടു കൂടകൂട ഉരുസൽ ഉണ്ടു. ഇതിൻ്റെ രൂപത്തെയും നാലു സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.
218. III, 1. ന്തു - ന്തു - ഭേദം വരാതെ ശേഷിച്ചതു രണ്ടു ക്രിയകളിൽ അത്രെ.
വേകു — വെന്തു 211, 1.
നോകു — നൊന്തു 211, 1.
പുകു — (പുക്കു) പുകുന്താൻ, ര. ച. പുകന്താൻ (പാട്ടു)
മികു — (മിക്കു) മിക്കുന്ത തു ര. ച.
219. III, 2. ന്നു. ന്തു - ന്നു - എന്നായ്വന്നതു (211, 214, 4 ഈ സൂത്രങ്ങളിൽ അടങ്ങാത്ത - അ - പ്രകൃതിയുള്ള ബലക്രിയകളിൽ:
നികക്ക — നികന്നു (നേണു) ചുമക്ക — ചുമന്നു
കിടക്ക — കിടന്നു അളക്ക — അളന്നു
പരക്ക — പരന്നു അമ്പരക്ക — അമ്പരന്നു
പിറക്ക — പിറന്നു (പിറത്തു. രാ. ച.) വിശക്ക — വിശന്നു

220. III, 3. ഞ്ചുഞ്ഞു. താലവ്യാന്തമുള്ള അബലകളിൽ - ന്തു -താലവ്യമായി മാറി - ഞ്ചു, ഞ്ഞു - എന്നാകും.
1.) കരിയു — കരിഞ്ഞു (പണിഞ്ഞു, 213, 1. പണിന്തു - കേ - രാ - തെളിന്തു -രാ. ച.)
2.) ചീയു — ചീഞ്ഞു (വീയു, വീതു 213)
3.) പറയു — പറഞ്ഞു (നിനെന്തു - രാ. ച.)
4.) പായു — പാഞ്ഞു, മേഞ്ഞു, തോഞ്ഞു (=മുക്കി, ചേൎന്നു) ആരാഞ്ഞു, (ആരായ്‌ന്തു-ശാസ.)
221. III, 4. ൎന്നു ദീൎഘസ്വരത്തോടു താൻ, രണ്ടു ഹ്രസ്വങ്ങളോടു താൻ - രലാദികൾ - ഉള്ള അബലകൾ്ക്കു - ന്തു - ഭൂതം വരുന്നതിവ്വണ്ണം:
1.) രു - ൎന്തു, ൎന്നു - ചേരു - ചേൎന്നു, തീരു - തീൎന്നു, ചോരു - ചോൎന്നു (എങ്കിലും പോരു, പോന്നു) 210. 5, നുകരു, നുകൎന്നു; പടരു, പടൎന്നു.
അണ്ണാന്തു എന്നതു - അണ്ണാന്നു (തമിൾ ചിലർ അണ്ണാൎന്നു എന്നു എഴുതുന്നു.)


222. IV. The vowel of the root becoming short. ഭൂതത്തിന്നു നാലാമത് ഒരു കുറി ചുരുക്കമേ ഉള്ളു - ധാതു ദീൎഘത്തെ ഹ്രസ്വമാക്കുക തന്നെ - (വേകു, നോകു - വെന്തു, നൊന്തു - 211, 1. കാൺ, ചാ - കണ്ടു 221, 3. ചത്തു 211, 1. വാ, താ, - വന്നു - തന്നു 213, 2).
223. V. കു affix ഭൂതത്തിന്നു അഞ്ചാമത് ഒരു കുറി - തു - എന്ന തിന്നു പകരം പ്രകൃത്യന്തമായ കകാരത്തെ ഇരട്ടിക്ക തന്നെ- (പുകു-പുക്കു, പുക്കാർ (പുക്കി) -തകു-മികു-തക്ക, മിക്ക, മിക്കുള്ള. (കെ. രാ.)

താളിളക്കം
!Designed By Praveen Varma MK!