Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

057. II. വൎത്തമാനകാലങ്ങളുടെ രൂപം The 2 Present Tenses. - I. The affixes of the first Present Tense.

203. വൎത്തമാനം ഒന്നാം ഭാവിയിങ്കന്നു ഉളവായതു. അതിലേ ഉ - കു - ക്കു - എന്നവറ്റോടു ഇൻറ, ഇന്നു - ൟ അവ്യയം ചേൎക്കയാൽ, അകിൻറു, വാഴ്കിൻറു, വാഴിൻറു, ചെയ്യിന്നു. വൈ.ശ; ഇരിക്കിന്നു. കേ - രാ; കുറെയിന്നു - രാ. ച. മുതലായവ ഉണ്ടായി. പിന്നെ മറവിനയിൽ അല്ലാതെ (277) വൎത്തമാനത്തിലേ ഇകാരം ഉകാരമായി പോയതാൽ, ഭാവിയുടെ - ഉ-ം പ്രത്യയം - ഉന്നു - എന്നാകിൽ, വൎത്തമാനമായ്വന്നു എന്നു ചൊല്ലാം - (ഉ-ം - ആകുന്നു - ഇളകുന്നു - കെടുന്നു - ഉഴുന്നു - കെടുക്കുന്നു - കേൾക്കുന്നു.)
The personal affixes of the first Present Tense.
204. വൎത്തമാനത്തിൻ്റെ പുരുഷന്മാരെ ചുരുക്കി ചൊല്ലുന്നു

താളിളക്കം
!Designed By Praveen Varma MK!