Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

055. ഭാവി കാലങ്ങളുടെ രൂപം The 2 Future Tenses. - I. The affixes of the first Future Tense.

199. ഒന്നാം ഭാവിയുടെ രൂപം എന്തെന്നാൻ - ഉം പ്രത്യയം ക്രിയാപ്രകൃതിയോടു ചേൎക്കും; അതു ബലക്രിയകളിൽ എല്ലാം - ക്കും - എന്നാകും (ഉ-ം-കെടുക്കും, കേൾക്കും) - അബലക്രിയകളിൽ കും എന്നും -ഉം എന്നും വരും (ഉ-ം-കെടും, പോകും)
200. ഭാവിയിൽ കും വന്നുള്ളവ ചുരുക്കം തന്നെ.

1.) ദീൎഘധാതുവുള്ളവ:
ആകും, പോകും, ചാകും, പൂകും, നോകും, വേകും, (അവറ്റിന്നു ആം പോം -ചാമ്മാറു. കൃ. ഗ; കോയിൽപൂം - നോമ്പൊൾ വൈ. ശ എന്നീ രൂപം കൂടെ സാധുവാകുന്നു)
ഏകും - വൈകും - നല്കും - മാഴ്കും - പിന്നെ തുകും, തേകും; രാകും, മുതലായവറ്റിൽ - വും എന്നും കേൾക്കുന്നു - ഇവ ആകാദികൾ തന്നെ.

2.) രണ്ടു ഹ്രസ്വങ്ങളുള്ളവ ചിലവ
ഇളകും - ഉതകും - പഴകും - മുടുകും, കഴുകും, മുഴുകും, മെഴുകും, വഴുകും.
പെരുകും, ചൊരുകും - കുറുകും, മറുകും, മുറുകും - ഇങ്ങനെ - കു - ഉറപ്പാകുന്ന ക്രിയകൾക്ക ഇളകാദികൾ എന്നു പേർ ഇരിക്ക.
മറ്റെവ ചുടും - ഉഴും - തൊഴും - പോരും - പേറും - മുതലായവ തന്നെ.

താളിളക്കം
!Designed By Praveen Varma MK!