051. Divisions of Verb — Strong and Weak.
196. ധാതുക്കളിൽനിന്നു എങ്ങനെ ഉളവായെങ്കിലും ക്രിയാപദങ്ങൾക്ക എല്ലാം രൂപം രണ്ടു വിധം ആകുന്നു. ഒന്നിന്നു പ്രകൃതിയോടുള്ള കകാരദ്വിത്വം തന്നെ കുറി ആകയാൽ, ബലക്രിയ എന്നു പേർ ഇരിക്ക (ഉ-ം - കൊടുക്ക, കേൾക്ക); മറ്റേതു ഒറ്റ കകാരം താൻ, വെറുമ്പ്രകൃതി താൻ ഉള്ളതാകയാൽ, അബലക്രിയ ആക (ഉ-ം - പോകു, കെടു).