Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

006. Malayalam consonants. മലയാള വ്യഞ്ജനങ്ങൾ (മേയ്കൾ)

൧൮ ആകുന്നു.
Surds. ഖരങ്ങൾ (പല്ലിനം) ആറും
(ആൎയ്യ) ക ച ട ത പ റ
Nasals. അനുനാസികങ്ങൾ (മെല്ലിനം) ആറും
(ആൎയ്യ) ങ ഞ ണ ന മ ൻ
Semivowels or Medials. അന്തസ്ഥകൾ (ഇടയിനം) ആറും
(ആൎയ്യ) യ ര ല വ ഴ ള
ഇവറ്റിൽ റ ൻ ഴ ൟ മൂന്നും സംസ്കൃതത്തിൽ ഇല്ല. പിന്നെ സംസ്കൃത വ്യാകരണത്തിൽ ലകാരത്തിന്നും ളകാരത്തിന്നും വിശേഷം ഇല്ല.
7. The classes of sanscrit consonants. സംസ്കൃത വൎഗ്ഗങ്ങൾ അഞ്ചും ഇപ്പോൾ മലയായ്മയിലും അവലംബിച്ചിരിക്കുന്നു; അതിൽ ഖരങ്ങൾ്ക്കും അനുനാസികങ്ങൾ്ക്കും ഇടയിൽ ഉള്ള ൧൫ വ്യഞ്ജനങ്ങൾ ആവിതു:

എന്നീ നാലും, ക്ഷകാരത്തെ കൂട്ടിയാൽ, അഞ്ചും എന്നു ചൊല്ലുന്നു.
ഇങ്ങിനെ ൨൦ സംസ്കൃതാക്ഷരങ്ങളും മുൻ ചൊല്ലിയ ൧൮ട്ടും ആകെ ൩൮ വ്യഞ്ജനങ്ങൾ എന്നു പറയാം.
8. a. Method of writing the vowels following a consonant അകാരമല്ലാതെ ഉള്ള സ്വരങ്ങളെ വ്യഞ്ജനങ്ങളോടു ചേൎത്തുച്ചരിക്കുന്ന വിധത്തെ ദീൎഘം, വള്ളി, പുള്ളി, മുതലായ കുറികളെ വരെച്ചു കാട്ടുന്നു.
ഉദാഹരണം:
ക കാ കി കീ കു കൂ കൃ കെ കൈ കൊ കൌ
8. b. Method of writing semi-Consonants സ്വരം കൂടാതെ അൎദ്ധാക്ഷരമായുള്ളത കുറിപ്പാൻ.
ൿ-ൺ-ൻ-മ-യ-ർ-ൽ-ൾ-ഴു- എന്നിവറ്റിൽപോലെ വരനീട്ടലും, ട഻പ഻ മുതലായതിലുള്ള മീത്തലെ കുത്തും മതി
9. Reduplication ദ്വിത്വത്തിന്നു-ക്ക-ങ്ങ-ച്ച-ട്ട-ൎയ്യ-ല്ല-വ്വ തുടങ്ങിയുള്ള അടയാളങ്ങൾ ഉണ്ടു.
Anuswāram അനുനാസികങ്ങൾ്ക്കു പകരം അനുസ്വാരം ചേൎക്കുന്ന വ്യഞ്ജനങ്ങൾ ആകുന്നിതു: ങ്ക-ംഗ-മ്പ-ംബ- മുതലായവ.
Medials പിന്നെ ക്യ-ക്ര-ക്ല-ക്വ-ൎക്ക ഇങ്ങിനെ അന്തസ്ഥകൾ നാലും ചേൎക്കുന്ന പ്രകാരം പ്രസിദ്ധമല്ലൊ ആകുന്നതു.

താളിളക്കം
!Designed By Praveen Varma MK!