Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

048. Sanscrit Abstract Nouns and Termination.

190. സംസ്കൃത ഭാവാനാമങ്ങൾ വളരെ നടക്കുന്നു. 1.) ഗുരുത്വം, ലഘുത്വം, (ലഘുത്തം പ്രഭുത്വം; യജമാനത്വം, എന്നിങ്ങനെ മാത്രമല്ല - മലയാള നാമങ്ങളിലും ചേരും: ചങ്ങാതിത്വം, (ചങ്ങായിത്തം) ഉണ്ണിത്വം കിടാത്വം, ഊഴത്വം, പൊണ്ണത്വം, താന്തോന്നിത്വങ്ങൾ - (ശിലാ) ആണത്വം - പൊട്ടത്തം പ. ത. ഇത്യാദികൾ.
2.) ത — ശൂരത, ക്രൂരത, - എന്ന പോലെ മിടുമത. (മ. ഭാ) എന്നും ഉണ്ടു -(= മിടുമ, മിടുക്കു).
3.) മാനുഷം, മൌഢ്യം, സൌന്ദൎയ്യം, ധൈൎയ്യം, ഐശ്വൎയ്യം എന്നിങ്ങിനെ വൃദ്ധിയുള്ള തദ്ധിത രൂപവും ഉണ്ടു.
ഇതി നാമരൂപം സമാപ്തം (91 - 19.)

താളിളക്കം
!Designed By Praveen Varma MK!