Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

046. a. Personal Nouns - 1. Termination\ അൻ-ഇ-ത്തി.

180. പുരുഷനാമങ്ങൾ്ക്കു-അൻ (പു)-ഇ-ത്തി-(സ്ത്രീ) എന്നുള്ള തദ്ധിതം പ്രമാണം.

2. Termination അവൻ, അവൾ, അവർ etc.
181. അവൻ (ഓൻ)-അവൾ-അവർ (ഓർ) എന്നവയും തദ്ധിതങ്ങളാം.
വിണ്ണവർ, വാനവർ (പിണ്ണർ) മറയോർ (മറകളാം വേദങ്ങൾ ഉള്ളവർ) പകയവർ മ. ഭാ.
ചെഞ്ചെടയോൻ (ചെടയൻ=ജട)
ൟഴവർ (ൟഴമാം സിംഹളത്തിലുള്ളവർ)
ഇതു സംസ്കൃതനാമങ്ങളിലും ഉണ്ടു.
കാരണവർ, അനന്തരവർ, ചേകവർ (=സേവ)
കേശവൻ (കേശി). കുംഭിമുഖവൻ - നീലവർ (അ. രാ).
മൂൎക്ക്വവർരാജാ - കുശലവന്മാർ - ഉരഗവർ-
അനിമിഷവർ - നിരായുധവർ. (കേ. ഉ).
3. Copulative Links preceeding Terminations in:

അവൻ, അവൾ, അതു etc.
182. ഇപ്പറഞ്ഞ തദ്ധിതങ്ങളും നപുംസകവും സമാസരൂപത്തോടു ചേരും.
1.) ഒന്നു - തു — എന്നതു (166) കാട്ടവർ (കാടർ) - വെളുത്തേടത്തവൻ (വെളുത്തേടൻ) - ദൂരത്തോൻ (കൃ. ഗാ.) - ഇവ്വിടത്തവൻ - എവിടത്തോൻ മ. ഭാ - അരികുലത്തവർ. ര. ച.
2.) പിന്നെ - ഏ — എന്നതു (167) പിന്നേയവൻ, പിന്നേവൻ (ഭാ. ഗ.) മുന്നേവൻ - മുന്നേതു, പണ്ടേതു, മേലേതു, നടേതു, തെക്കേതു, വടക്കേതു, കിഴക്കേതു, പടിഞ്ഞാറേതു, കീഴേതു, കീഴേവ, പിന്നേവറ്റിങ്കൽ. (ചാണ.), അങ്ങേയവർ, അങ്ങയോർ. (എന്മകൻ എങ്ങോൽ. കൃ. ഗാ. കൎണ്ണൻ എങ്ങോൻ - എങ്ങോർ മ. ഭാ).
3.) ത്തേ — നടെത്തേതു - മുന്നത്തേതു - അകലത്തേതു (ത. സ.) അകത്തേതു (വൈ - ശ.) തെക്കുഭാഗത്തേതു (കേ. ഉ).
4.) ഏത്ത — പിന്നേത്തതു. (കേ. രാ.) പന്തീരാണ്ടേത്തേതു (കേ. ഉ).
5.) ഇലേ — കലേ - മുമ്പിലേയവൻ, മുമ്പിലേവ (ക. സ.) പിമ്പിലേതു. (ര. ച.) കണ്ണിലേതു (വ്യാധി - വൈ - ശ.) മദ്ധ്യത്തിങ്കലേതു - വറ്റെ (ത. സ) അഗ്രത്തിങ്കലേവറ്റെ, നടുവിലേതു. ഭാഗ.
6.) ഷഷ്ഠി ചതുൎത്ഥി തദ്ധിതങ്ങൾ. നമ്മുടേതു (ഉടയതു). അവൻ്റേതു - എല്ലാറ്റിൻ്റേതു (ത.സ.) തൻ്റേതിങ്കന്നു. (ത. സ.) തന്നുടയവർ (വൈ. ച.) അവരേതത്രേ, അന്തിക്കേത്തേതു (കേ. ഉ.)
4. Termination ആൻ, ആൾ, ആർ.

183. അവൻ, അവൾ, അവർ - എന്നവ പണ്ടു സംക്ഷേപിച്ചിട്ടു - ആൻ, ആൾ, ആർ - എന്നു മാറി വന്നു - അത് ഇപ്പോൾ (101) ബഹുമാനവാചിയായി നടക്കുന്നു.
ഉം - കണിയൻ, കണിയാൻ, കണിയാർ - കന്നിയാൾ. സ. ഗോ. അടിയാർ, കുടിയാർ, നായനാർ; ഭഗവാനാർ, ദേവിയാർ, കത്തനാർ (കത്തൻ, കൎത്താ) കഞ്ചത്താർ (കംസൻ).
അതും സമാസരൂപത്തോടു ചേരും (182)
പു. ഏ — പഴയ പാട്ടിൽ നീലമേഘ നിറത്തനൻ
പു. ബ. — വീട്ടാർ, നാട്ടാർ, (മ. ഭാ.) - മണിക്കിരാമത്താർ (പൈ) -
സിംഹത്താൻ (കേ. രാ.) ചിങ്ങത്താൻ - നാഗത്താന്മാർ, (കേ - രാ)
സ്ത്രീ. ഏ — പൊന്നിറത്താൾ, അന്നനടയാൾ, (കാൎക്കറുനിറത്തിയ നിശാചരി. ര. ച).
ദന്തീന്ദ്രഗാമിനിയാൾ, പെണ്മണിയാൾ, പൂഞ്ചായലാൾ, പൈങ്കിളിമൊഴിയാൾ, ഇന്ദുനേർമുഖിയാൾ, മയ്യല്ക്കണ്ണാൾ, ചൊല്ക്കണ്ണാൾ, കാറൊത്തകുഴലാൾ, മെല്ലിടയാൾ നീഴ്‌മിഴിയിനാൾ, കനത്തമനത്തനൾ ര. ച.
സ്ത്രീ. ബ — പൂഞ്ചായലാർ, കണ്ടിക്കാൎക്കുഴലാർ, മെല്ലിടമാർ, മൈക്കണ്ണാർ — പേടമാന്മിഴിമാർ, കച്ചണിമുലമാർ.
5. Termination ഇ for the 3 Genders ഇ - തദ്ധിതം ത്രിലിംഗം ആയി നടക്കും.
കാൽ - കാലി(എരുമപ്പെൺ) കന്നുകാലികൾ - നാല്ക്കാലി.
കരുവില്ലി - തറുവാടി.
വിശേഷാൽ സംസ്കൃത തത്ഭവപദങ്ങളിലും നാലുവൎണ്ണികൾ. (പു. സ്ത്രീ) — ചങ്ങാതം - ചങ്ങാതി തോന്നിയവാസി. പാപം - പാപി. (പാവൻ - കൃ. ഗ.) അവൾ വീയുമ്പോൾ മാപാപി വീയൊല്ലാ (കൃ. ഗാ.) കോപം - കോപി. (ഉദ്യതകോപിയായിവൾ എടുത്തിവൾ - കേ. രാ.) മികെച്ച പാതകിയാകുന്ന കൂനി. (കേ - രാ.)
6. Sanscrit Terminations.

ഇ (പു.) ഇനി (സ്ത്രീ) എന്നവ സംസ്കൃതത്തിൽ പോലെ.
ലോഭം, ലോഭി, ലോഭിനി, (ലുബ്ധത്തി.)
അമ്പലവാസിനി. (സിച്ചി എന്നും കേൾ്ക്കും.)
അഹങ്കാരി, രിണി - ചോരൻ, രിണി.
186. വൽ - മൽ - എന്നവയും സംസ്കൃതം ഗുണം - ഗുണവാൻ (പു)
ഗുണവതി. (സ്ത്രീ) ഗുണവൽ, ഗുണവത്തു (ന.)
ധനവാൻ - ഭാഗ്യവാൻ ഇത്യാദി.
ബുദ്ധി - ബുദ്ധിമാൻ - ബുദ്ധിമതി, ബുദ്ധിമത്തു.
ബന്ധുമാൻ (മ. ഭാ.)
ഇതിൽ നപുംസകബഹുവചനം പുല്ലിംഗത്തിന്നു വേണ്ടി നടക്കും.
ഭാൎയ്യാവത്തുക്കൾ. മ. ഭാ ശ്രീമത്തുകൾ.) സത്തുകൾ, സത്തുക്കൾ എന്ന പോലെ 98.
ഏകവചനമോ.
പരമാത്മാവു പല പല ഗുണവത്തായി (ജ്ഞ. പാ.) വിധിവത്തായി ചെയ്തു. (കേ. രാ.) വിധിവത്തായ വണ്ണം എന്നിങ്ങിനെ.
ശാലി — എന്നതിന്നും ആ അൎത്ഥം തന്നെ ഉണ്ടു (ഗുണശാലി, വീൎയ്യശാലി = വീൎയ്യവാൻ)
187. കാരം (ന) - കാരൻ, കാരി, (പു) - കാരി, കാരത്തി(സ്ത്രീ) - കാരർ, കാർ (ബ.) എന്നവ സംസ്കൃതത്തിലും മറ്റും നടപ്പു. കാരം — ഓങ്കാരം, ഹുങ്കാരം (ഹുങ്കൃതി) മുതലായ ശബ്ദവാചികൾ - അഹങ്കാരം (അഹങ്കൃതി) — പിന്നെ പുരുഷകാരം (പുരുഷാരം) - കൊട്ടകാരം, കൊട്ടാരം. കാരൻ കാരി — രഥകാരൻ (സ) - വേലക്കാരൻ (രി - രത്തി - സ്ത്രീ) അതിന്നു സമാസവിഭക്തിയും ഉണ്ടു - തറവാട്ടുകാരൻ, നാട്ടുകാരത്തി) - സങ്കടക്കാർ, കൊച്ചിക്കാരൻ, കൊല്ലക്കാർ. കാരി — (സ. പു.) - പൂജാകാരി, പൂശാരി - മൂശ(ക)ാരി - ജ്യോതിഷ(ക)ാരി - മുഹൂൎത്തകാരി (മൂൎത്താരി).
7. Terminations in

ആളൻ, ആളി, ആൾ ആളം (ന) ആളൻ, ആളി (പു) എന്നവ ആളുക എന്ന ക്രിയാപദത്താൽ ഉള്ളവ.
അളൻ — മലയാളം - മലയാളൻ, മലയാളി (സ്ത്രീലിംഗം ഇല്ല) കാട്ടാളൻ, കമ്മാളർ (കൎമ്മം), കാരാളർ. ഇറവാളൻ, കരിമ്പാളൻ, ഉള്ളാളൻ. ആളി — തലയാളി, പടയാളി, പോരാളി - മുതലാളി, ഇരപ്പാളി, ഊരാളി, ചൂതാളി, വില്ലാളി (വില്ലാൾ. മ. ഭാ.) - പിഴയാളികൾ (കേ. രാ) ആൾ — മേലാൾ (പു. ഏ) മേലാർ. (ബ)

താളിളക്കം
!Designed By Praveen Varma MK!