Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

324. ശേഷം ഉഭയാന്വയീകങ്ങൾ. - “THE OTHER COPULATIVES.”

These are 1.) താൻ 2.) കൂടേ.
843. ഇനി ഉം അവ്യയശക്തിയുള്ള ഓരോ ഉഭയാന്വയീകങ്ങളെ ചൊല്ലുന്നു. ഉ-ം
1. താൻ 538 താനും 541. തന്നേ 818. 842, g.
2. കൂട, കൂടവേ, കൂടേ 752, 3 (കൂടി, കൂട്ടി 752, 1. 2).
a.) കൂടേ stands often for single ഉം.
കൂടേ എന്നതു വെറും ഉം അവ്യയാൎത്ഥത്തിൽ നില്പു (836 പോലെ).
ഉ-ം ഒരു മാംസം കൂടെ (= മാംസവും yet another game) ജീവനെ കൂടേ ചെറ്റു നിനക്കാതേ (കേ. രാ. വിപ്രൻ്റെ കൂടകൂടിപ്പോയി (ഉ. രാ. 453, 1. 2.)
b.) It joins ഉം അവ്യയത്തിൻ പിന്നിലും നടക്കും.
ഉ-ം എനിക്കും കൂടെ താ (ഗ്രാമ്യം to me also) ദൃഷ്ടിമാത്രവും കൂടെ തരുന്നില്ല (നള. 454, 2.)
c.) It even accepts ഉം അവ്യയത്തോടും കാണാം.
ഉ-ം എനിക്കിപ്രാണനും കളവാൻ കൂടയും മടിയില്ലേതുമേ (കേ. രാ.)

താളിളക്കം
!Designed By Praveen Varma MK!