Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

321. WITH INFINITIVES AND VERBAL NOUNS THE ഉം OCCURS VERY FREQUENTLY, ESPECIALLY BEFORE CLOSING ചെയ്തു, ആം, വേണം ETC.

840. ഉം അവ്യയം നടുവിനയെച്ചക്രിയാനാമങ്ങളൊടു അധികമായിട്ടു ചേരുന്നത് (608. 614, b.) വിശേഷിച്ചു ചില സമൎപ്പണക്രിയകളോടു തന്നെ ഇവയൊ:
1. അരുതു 608, b.
2. ആചരിക്ക 616, 3.
3. ആം 633, c. വരികയും പോകയുമാം (ആമല്ലോ.)
4. ഉണ്ടു 616, 6; 704, c.
5. ചെയ്ക 616, 1; ചെയ്യിപ്പിക്ക 616, 2.
6. വേണം 608, a.: 787; 794. തീൎത്തു . . . . ചെയ്കയും വേണം. ഏകനെ പറഞ്ഞുടൻ ഭേദിപ്പിക്കയും ഏകനെ വധം തന്നേ ചെയ്കയും വേണമല്ലോ (ചാണ. സൂ.)
With future ones: ഭാവിയോടു ഓർ ഉദാഹരണം ഉണ്ടു.
ഉ-ം ഇന്നതേ ഭുജിക്കാവും ഇന്നതേ ചെയ്തീടാവും ഇന്ന നാരിയെ നമുക്കാവും എന്നില്ലാത്തവൻ (ശി. പു.)

താളിളക്കം
!Designed By Praveen Varma MK!