Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

320. WITH VERBAL PARTICIPLES IT MARKS:

839. ഉം അവ്യയം വിനയെച്ചങ്ങളോടു ചേൎന്നാൽ സാധിക്കുന്ന അൎത്ഥവിശേഷങ്ങൾ ഏവ എന്നാൽ:
a.) A close connection (different from ഇട്ടു) especially before കൊണ്ടു.
“ഇട്ടു“ എന്നതിനു വിപരീതമാംവണ്ണം വിശേഷിച്ചു “കൊണ്ടു“ എന്നതിനാൽ ഉറ്റചേൎച്ചയെ അറിയിക്കും 726 കാണ്ക.)
ഉ-ം എണ്ണ തേച്ചും കൊണ്ടു കുളിപ്പാൻ പോയി (having rubbed and rubbing) കുളിച്ചും വെച്ചു (and having bathed). മാനിനെ കൊന്നു എടുത്തുങ്കൊണ്ടുപോയി; നെല്ലു കാത്തും കൊണ്ടു പാൎക്കുന്നവർ (ഗദ്യം.)
Instead of this it may be added to the NOUN.
ഉം അവ്യയത്തെ വിനയെച്ചത്തിന്നല്ല നാമത്തിന്നു നല്കാം.
ഉ-ം വെള്ളത്തിൽ കല്ലും കെട്ടി ചാടിച്ചാക (ഉ. രാ.)
b.) Co-ordination of different causes or manners.
സമാനാധികരണത്തിൽ ഉള്ള പല സംഗതിപ്രകാരങ്ങൾ കാണിക്കും.
ഉ-ം പിതൃവാക്യം പ്രമാണമാക്കിയും കീൎത്തി ലഭിപ്പതിന്നായും പോകുന്നേൻ (കേ. രാ. both in obedience to my father and for glorys sake, I go). പിൻവി: അന്യനെ കൊണ്ടു ദുഷിക്കുവാനും പുനരന്യധനാദിയിലുള്ളൊരു തൃഷ്ണയും താൻ തന്നെ തന്നെ വൎണ്ണിച്ചു രസിപ്പാനും തന്നുടെ ഭൎത്താവു തന്നെ ചതിപ്പാനും നാരിമാൎക്കും ദ്വിജന്മാൎക്കുമന്യേ പിന്നെ നൈപുണ്യമില്ല മറ്റാൎക്കും (വേ. ച. 365, 1.
(Intransitives.) മുൻ വിനയെച്ചങ്ങൾക്കു കരണാൎത്ഥത്തെ ഉണ്ടാക്കും 430 & 572.
ഉ-ം പാശം പൊട്ടി ചവിട്ടിയും കുത്തിയും പടജ്ജനത്തെ എല്ലാം കൊന്നു (കോ. കേ. ഉ. അൎത്ഥാൽ ഒരു പശു) ചത്തും കൊന്നും അടക്കി കൊൾക (കേ. ഉ.)
(Concessives.) അനുവാദകാൎത്ഥത്തിന്നു വിഹിതകുറി അത്രെ ഉ-ം.
1. ആയാലും, ആകിലും, ആയിനും, ആനും 676.
2. ആറേയും 635, 4.
3. ആലും, കിലും, ആം 630-635. 658.
4. ഇട്ടും 635, 2 707, c 728, b (കളഞ്ഞിട്ടും.)
5. എന്നാലും എങ്കിലും, എന്നാകിലും, എന്നിരിക്കിലും 635, 3; 707.
(മുൻവിനയെച്ചങ്ങൾക്കു സ്വതെയുള്ള അനുവാദകാൎത്ഥം 572, b; 635, 1.)
രണ്ടു അനുവാദകങ്ങൾക്കുള്ള വിയോഗാൎത്ഥത്തെ 633, c.; 676; 830 കാൺ.

താളിളക്കം
!Designed By Praveen Varma MK!