Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

315. ൟ അവ്യയം.

The province of this Particle is very limited.
832. ൟ അവ്യയം ഇ എന്ന ചുട്ടെഴുത്തിനാൽ ഉണ്ടായി എന്നു തോന്നുന്നു. അതിൻ്റെ പ്രയോഗം: അല്ലീ (ഇല്ലല്ലീ, അല്ലല്ലീ 785. 826) എടീ 831, 2, b എന്നല്ലാതെ ഇകാരാന്തമുള്ള ചില മലയാളനാമങ്ങളിൽ സംബോധന “ൟ“ എന്നു ദീൎഘിച്ചു കാണുന്നു 111 കാണ്ക.
സൂചകം ആ-ൟ-ഏ-ഓ-ഉം-അവ്യയങ്ങൾക്കു അ-ഇ-എ-ഉ ചുട്ടെഴുത്തുകളോടു വിചാരിക്കുമളവിൽ ഓരോ സംബന്ധമുള്ളപ്രകാരം സൂചിപ്പിച്ചാൽ മതി കാലക്രമാൽ തെളിവു വരും എന്നു ആഗ്രഹം.

താളിളക്കം
!Designed By Praveen Varma MK!