Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

313. IT IS MORE FREQUENTLY USED INTERJECTIONALLY OR DEMONSTRATIVELY.

ഉദ്ദേശം, സംബോധന, വിധി എന്നീ ശക്തികളോടെ അധികം നടപ്പു. (ഇതിനോടു 828 ആമതിലേ ഓ അവ്യയത്തിന്നു ഇണക്കം ഉണ്ടു.)
a.) ചുട്ടാൎത്ഥത്തിൽ (ചുട്ടെഴുത്തായ—അ 125. 126. 542 മു. കാണ്ക.)
1. അതാ (=അതോ): രാക്ഷസാമാത്യനതാ പോകുന്നത് എന്നു ചൂണ്ടി (ചാണ. look there 682.) [ഗ്രാമ്യമായ: അവനാ വരുന്നു=അവൻ അതാ വരുന്നു പക്ഷേ പ്രത്യാഹാരം തന്നേ.]
2. ഇതാ (ക്രിയയോടും): വണ്ടത്താന്മാർ മദിച്ചു തിരണ്ടിതാ (കേ. രാ.) (ക്രിയകൂടാതെ) രാമനാമകമായമോതിരം ഇതാ കാണ്ക (കേ. രാ.) നിന്നുടെ വസ്ത്രം ഇതാ (ഭാര. look, here is thy cloth) ഫലമൂലാദികൾ ഇതാ എന്നു ചൊല്ലി പലതരം കാഴ്ച തിരുമുമ്പിൽ വെച്ചു (കേ. രാ.) സീതയായതു കൊഴു കൊണ്ടു കീറിന ചാലിൻ പേർ ഇതാ (കേ. രാ.)
ഇവറ്റിന്നു പകരം: കാൺ, കേൾ, കണ്ടാലും മുതലായവ പറ്റും (684.)
b.) സംബോധാനാൎത്ഥത്തിൽ വിശേഷിച്ചു എടാ 111, 122 എടീ ഇവയും, മാനവാചിയായ എടോ 529, 6 എന്നതും ഏക ചിന്തനത്തിന്നു ആം-പിന്നെ: അപ്പാ, അയ്യോ അപ്പാ oh, ah അൻ“ അന്തങ്ങളായ നുവക സംബോധനെക്കു 113 ഉ-ം മന്നവാ oh king മുതലായവറ്റിൽ അല്ലാതെ ആകാരം ഉറെക്കാത്തേ ടത്ത് അവധാ‍രണത്താൽ നില്പു ഉ-ം അല്ലയോ മനുഷ്യാ.
c.) വിധിയിൽ ചിലപ്പോൾ ഉറപ്പിന്നായും അവധാരണ ത്തിന്നായും കാണ്മൂ. ഉ-ം
എന്നറികാ 26; എല്ലാ വിധിനിമന്ത്രണങ്ങൾ ഇതിന്നു പാത്രം അല്ല താനും.
ത്രികാലങ്ങളിലേ മദ്ധ്യമപുരുഷപ്രതിസംജ്ഞക്കു സന്ധിയാം 202. 204. 206.

താളിളക്കം
!Designed By Praveen Varma MK!