Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

307. WITH ADVERSATIVE POWER IN A NUMBER OF CASES.

823. പലപ്രകാരമുള്ള വിരുദ്ധാൎത്ഥത്തിൽ.
a.) In the beginning of a sentence, isolating the word, which is to be treated in the sequel.
ഒരു പദത്തെ വാചകതലെക്കിൽ തനിച്ചാക്കീട്ടു ആയതിനേപിന്നേതിൽ എടുത്തു വിവരിക്കേണ്ടതിന്നു.
ഉ-ം ചൊല്ലെഴും മഹാമേരു—അതിൻ്റെ ഉയരമോ യോജന നൂറായിരം (ഭാഗ as for its height it is:) പലിശയും മുതലും കൂടി വാങ്ങേണം അതോ കാലം ഒന്നിന്നു വാങ്ങി മുതൽ നിറുത്തേണം എങ്കിൽ (കേ. ഉ.) ജ്ഞാനമോ (ഭാര. 816റിലേ ഉ-ം പോലേ).
b.) Marking any word in the sentence as for that, that at least.
824. വാചകത്തിൽ യാതൊരു പദത്തിന്നു വിഷയാൎത്ഥം കൊള്ളിപ്പതിന്നും (വിശേഷിച്ചു നിഷേധവാചകത്തിൽ) കൊള്ളാം.
വാചകാരംഭത്തിലും=ആകട്ടെ, എങ്കിലോ, എന്നോ 695.
ഉ-ം ഞാനോ നിങ്ങളെ തീണ്ടുന്നില്ല (ഹ. I at least shall not pollute you (though you seem afraid of me) സ്നേഹമോ നമ്മിൽ ഉള്ളത് ഇന്നുണ്ടായതും അല്ല (ചാണ. as for the love we bear to one another, it is not of to-day) എന്നുടെ അവസ്ഥയോ ഇങ്ങനെ തീൎന്നുവല്ലോ; നിദ്രയോ ഞങ്ങൾക്കു നാസ്തി (നള.). എങ്ങനെ പറയുന്നു? കാലമോ പോരായെല്ലോ (ഭാര.) കേട്ടാൽ എനിക്കോ പൊറുക്കയില്ലേതുമേ (ഉ. രാ.). മറ്റുള്ള ജന്തുക്കൾക്കു മോക്ഷമോ വരായല്ലോ മാനുഷജനങ്ങൾക്കേ (ഭാഗ. 568, 2) പ്രാണങ്ങൾ തന്നെയും നല്കുവൻ ചൊല്ലുകിൽ കാണങ്ങൾ എന്നതൊ പിന്നയല്ലോ കൃ. ഗാ. how much more property 819. 845). കപ്പൽ അഴുകും (അഴിയും?) മുന്നേ മുടിക്കയോ വേണ്ടാ പയ. seamen ought never to fear before the ship be sinking (or wrecked). ആയതോ 669, b. മറുക്കുന്നവരോ (രോമർ 13, 2. those however who resist).
വാചകാന്തത്തിലും നില്പു:
ഉ-ം അവൻ വീഴ്ന്തുകിടന്തമ കണ്ടേ പാണിയും കുലയിന്നത് എനിക്കോ (രാ. ച.) കൈവൎത്തനാരി ഞാനോ (ഭാര. but I am only a fisher-girl) അങ്ങിനേ ആമല്ലോ നിന്നിനവോ (കൃ. ഗാ.) അങ്ങിനെ ചെയ്‌വൻ ഞാനോ നിങ്ങൾ ഉണ്ടൊന്നു വേണ്ടു (ഭാര. I for my person — but you also must) എന്നുടെ ലോകത്തു വന്നുള്ളൊരാരുമേ പിന്നെ മടങ്ങുമാറില്ല പണ്ടോ (കൃ. ഗാ. hitherto at least എന്ന് യമൻ്റെ വാക്ക്=പണ്ടേതന്നേ 818=പണ്ടും).
c.) Oppose two subjects of two sentences to each other.
825. രണ്ടു വാചകങ്ങളുടെ കൎത്താക്കൾക്കു തമ്മിൽ വിരുദ്ധാൎത്ഥം വരുത്തുന്നതിന്നും വേണ്ടുവതില്ല.
ഉ-ം ചൊല്ലുവാൻ ഓങ്ങുമ്പോൾ എന്മുല കാണ്ക ചുരന്നതെന്നാൽ ശാസിപ്പൂവെന്നതോ ദൂരത്തുവായെല്ലോ താഡിപ്പൂവെന്നതോ പിന്നെയല്ലോ (കൃ. ഗാ. പിന്നെ യല്ലൊ 824 പിന്നെയോ 819 as soon as I begin to speak my bowels yearn — then, as for reproaching thats gone and flogging — how much more പിന്നെ ആകട്ടെ 674 കാണ്ക.)
d.) Imparting causal meaning=for.
കാരണാൎത്ഥത്തിന്നും ആം 785, c. അല്ലോ.
ഉ-ം ഇന്നവനെ കയൎത്തതോ നന്നായിനിക്കു ഫലിച്ചൂതല്ലോ; (കൃ. ഗാ. I shall no more punish my child, for you see what I got by punishing him) ആപത്തെ കാണുന്നു നാളിൽ നാളിൽ—പൂതന ചെയ്തതോ എല്ലാരുംക്കണ്ടൂതല്ലോ (കൃ. ഗാ. for to prove that the inconveniences are increasing, there happened first, what P. did).
e.) It signifies perhaps, haply.
826. പക്ഷാൎത്ഥത്തിന്നും തന്നെ.
ഉ-ം മുള്ളു തറച്ചില്ലല്ലീ-വീണാനോ താൻ-കാലികൾ കുത്തികുതൎന്നില്ലല്ലീ ഉഴന്നാനോ താൻ [കൃ. ഗാ. why does he not come? surely it cant be that he has run a thorn into his foot or perhaps (got) had a fall nor is it likely the case, that . . . . . . . or . . . . . ] ഇതിലേ അനുമാനങ്ങൾ നാലിലും ഓരോ “ഓതാൻ“ അതാത “ഇല്ലല്ലീ“ എന്നതുമായി ഇണയായ്ക്കൂടും (four suppositions, the two members of each pair corresponding). It occurs thus after Interrogative Pronouns, strengthening the Interrogative and therefore the unlikliness or impossibility.
ഇങ്ങനേ ചോദ്യപ്രതിസംജ്ഞകളുടെ ഉറപ്പിന്നായി ഓ അവ്യയം കൂടുന്തോറും സന്ദിഗ്ദ്ധതയും അസാദ്ധ്യതയും തോന്നിക്കും. (പ്രതിസംഖ്യകൾ ആം 553).
ഉ-ം ആരാഞ്ഞു നോക്കിയിരുന്നെങ്ങാനോ (കൃ. ഗാ. 553, 2. somewhere or other) അയ്യോ ജനകജെക്ക് എന്തു തോന്നീടുമോ; ഒച്ചയെ കേട്ടവർ ഇക്ഷണം എന്തു ചെയ്തീടുമോ (കേ. രാ. will they perhaps do something) ദുഷ്ട വൃത്തങ്ങളെ എന്തു ചൊല്ലാവതോ; ദൈവവിലാസങ്ങൾ എന്തറിയാവതോ (ഭാഗ.) പുണ്യം എന്തൊന്നോ ഭാഗ്യം ഏതോ (കൈ. ന. what a peculiar luck is mine! seems to be mine!)
f.) Very often after Conditionals, connecting them with preceding words either adversitatively, or additionally (ഉം) or consecutively but if.
827. പലപ്പോഴും സംഭാവനകൾക്കു പിൻ നില്ക്കും-അതിനാൽ മുഞ്ചെല്ലുന്ന പദങ്ങളോടു വിരുദ്ധാൎത്ഥത്തിലോ യുക്താൎത്ഥത്തിലോ ഫലാൎത്ഥത്തിലോ അന്വയിച്ചു വരും.
ഉ-ം ചൊല്ലായ്കിലോ സുബോധം ഉണ്ടാകയില്ല (ഭാര. but if one do not speak, one cannot correct).
ഈശ്വരനെ സദാ ചിന്തയിൽ നിനച്ചാലോ ബന്ധുവായ്വരുന്നൂനം (വേ. ച.but if on the contrary).
വസിച്ചാലോ ഭക്ഷണത്തിന്നും ഇല്ല (നള. കൂടവേ വസിക്കിലോ നള.) ഏതു മാരും നല്കീലെങ്കിലോ വേണ്ടാതാനും (ഭാഗ. did one give to him well, but did any one give nothing, neither did he want it). കേൾക്കാം എന്നിരിക്കിലോ ചൊല്ലാം; അതിന്നു നീ ഇന്നു മടിക്കിലോ ദാസ്യം ചെയ്വാൻ തരം വരും (കേ. രാ. but). മുമ്പിൽ നടപ്പിൻ—നാം കൂടേ ചെല്ലായ്കിലോ—തീരാ (ഭാര. go ye before, but if I do not come along, it will not be accomplished) കൊള്ളാകിലോ 629; പൂകിലോ 625, a; വിവാദിക്കിലോ 626.
ബ്രാഹ്മണാൎത്ഥമായ്തൻ്റെ പ്രാണനെ ത്യജിക്കിലൊ മുക്തി വന്നീടും (വേ. ച. “and if and if moreover, even=പ്രാണനെയും ത്യജിച്ചാൽ).
“If then ഞങ്ങൾ തിരിച്ചു വന്ന് അയോധ്യയിൽ വസിക്കുന്നാകിലോ-നിനക്കു (അൎത്ഥാൽ ഗംഗ) അഭീഷ്ടം ഒക്കയും തരുന്നതുണ്ടു ഞാൻ (കേ. രാ. എന്നു സീതയുടെ ജപം).
ഓ is found before the Conditional termination.
ഓ അവ്യയം സംഭാവനകളെ മുഞ്ചെല്ലുന്നതുമുണ്ടു.
ഉ-ം മുമ്പിലേ നീ ചെന്നു കൊല്ലുന്നോ അല്ലായ്കിൽ-തണ്പെടും (കൃ. ഗാ. if you do not kill him first, you will yet rue it).
Disjunctive condition.
ഇരട്ടിച്ച ഓ അവ്യയത്താൽ വിയോഗാൎത്ഥം ജനിക്കും.
ഉ-ം യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യുദ്ധം തുനിഞ്ഞാകിലോ മൃത്യുസംശയം (പ. ത. whether, or).
Double, that is disjunctive condition often with ഒന്നുകിൽ or പക്ഷേ.
ഇരട്ടിച്ച വിയോഗാൎത്ഥം പലപ്പോഴും “ഒന്നുകിൽ, പക്ഷേ“ എന്നവറ്റിൻ സഹായത്താലും സാധു.
ഉ-ം ഒന്നുകിൽ എന്നോടു യുദ്ധം തുടങ്ങുക നന്നായ്‌വണങ്ങുക പോൎക്കരുതെങ്കിലോ; യുദ്ധത്തിന്നാശു പുറപ്പെടുവിൻ പക്ഷേ സത്വരം വന്നു വണങ്ങുവിൻ അല്ലായ്കിൽ (ഉ. രാ.)

താളിളക്കം
!Designed By Praveen Varma MK!