Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

305. IN DISJUNCTIVE AFFIRMATIONS EITHER—OR.

821. വിയോഗസമ്മതങ്ങളിൽ (=ഇരട്ടിച്ച താൻ, ആകട്ടേ, എങ്കിലും മുതലായവ പോലേ) 830 നടക്കുന്നു.
ഉ-ം നന്ദനന്മാർ ജനിച്ചെട്ടൊ പത്തോ (പ. ത. 375.) ആയിരത്തിൽ ഒന്നോ രണ്ടോ പതിവ്രതയായിട്ടിരിക്കും; കുളത്തിലോ കിണറ്റിലോ വീണു ചാകും (ഗ്രാമ്യം) വേശ്യാതനയനൊ സാദ്ധ്വീകുമാരനോ വാശ്ശതെന്നാലും (ശി. പു. whatever child he may be, whether a harlots or a housewifes) താന്തന്നെ തനയനെ കൊന്നിതോ കളഞ്ഞിതോ (പ. ത. you have killed my son or made away with him. 616, 1 ഉപ.)
ഏറിയ ചോദ്യങ്ങൾ: (as dreams) ഇതിൻ ഫലം ഞാനോ രഘുവരന്താനോ സുമിത്രസൂനുവോ നൃപതിതന്നേയോ മരിക്കും എന്നു നിശ്ചയം (കേ. രാ. അൎത്ഥാൽ സ്വപ്നഫലം.)

താളിളക്കം
!Designed By Praveen Varma MK!