Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

004. അക്ഷരങ്ങൾ. ON LETTERS.

4. മലയായ്മ എഴുതി കാണുന്ന അക്ഷരങ്ങൾ രണ്ടു വിധം. ഒന്നു പുരാണമായി നടപ്പുള്ള വട്ടെഴുത്തു (കോലെഴുത്തെന്നും ചൊല്ലുന്നു). അതിപ്പോഴും ചോനകൎക്കു പ്രമാണം; തമിഴെഴുത്തേ ആശ്രയിച്ചത തന്നെ. രണ്ടാമത സംസ്കൃത ഗ്രന്ഥങ്ങളിൽ മുമ്പെ നടപ്പായ ആൎയ്യ എഴുത്തു; അത ഇപ്പോൾ സൎവ്വസമ്മതം എന്നു പറയാം.

താളിളക്കം
!Designed By Praveen Varma MK!