Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

299. ITS INTERROGATIVE POWER IS ESPECIALLY PRESERVED IN SOME NEGATIVE VERBS.

815. ചില നിഷേധക്രിയകളിൽ ഏ അവ്യയത്തിൻ്റെ ചോദ്യശക്തിയെയും ശേഷിച്ചു കാണുന്നു. ഉ-ം.
അല്ലേ (=അല്ലയോ 785, a.) നീയല്ലേ പറഞ്ഞതു, നീയല്ലേ പറഞ്ഞതു? (ഭാര. confess, thou saidst it).
ഇല്ലേ (=ഇല്ലയോ.)—ഈലെ (773) നിണക്കു നാണമില്ലേ (have you no shame) ബന്ധുക്കൾ നിണക്കില്ലേ (ഭാഗ.) അസത്യമല്ലെന്നു നീ അറിഞ്ഞീലേ? (ഭാര. dont you know?)
കൂടേ=കൂടയോː വന്നുകൂടേ?
വേണ്ടേ=വേണ്ടയോ മുതലായവ.
[സൂചകം അല്ലീ 785, a ആമതിൽ പറഞ്ഞത് കാണ്ക.]

താളിളക്കം
!Designed By Praveen Varma MK!