297. IT IS EMPHATIC, CHIEFLY AFTER ഉം IN INDEFINITE NUMERALS.
807. അവധാരണാൎത്ഥത്തിൽ വിശേഷിച്ചു ഉം കൂടിയ പ്രതിസംഖ്യകളോടു (അസീമവാചികളോടു (133—135. 139. 140. 143. 381 മു.) നടപ്പു.
ഉ-ം മൃത്യു ആരാലുമേ വരാ (ഭാര.) ആരുമേ കാണാതേ; വന്നിതു മനോരഥം എല്ലാമേ എനിക്കിപ്പോൾ; തൻ വൃത്താന്തം എപ്പേരുമേ (ചാണ). ബാലന്മാർ ഒക്കയുമേ (സ. ഗോ.) എന്നുമേ മടി വരാ; ചെറ്റുമേ ചെയ്യാഞ്ഞിട്ടും (വേ. ച.). ഒന്നുകൊണ്ടുമേ ഭവാന്നശുദ്ധിയുണ്ടായ്‌വരാ (ഭാര.) പണ്ടൊരുനാളുമേ കണ്ടറിയായ്കിലും (ഭാര.)
ഉം (Following) ഏ അവ്യയത്തിന്നു മുമ്പിലും നില്പു.
ഉ-ം കൂട്ടത്തെ ഒക്കവേയും ഒടുക്കും; ദിക്കുകൾ ഒക്കവേയും വ്യാകുലങ്ങളായി; പ്ര പിതാക്കന്മാർ ഒക്കവേയും വസിച്ചീടും (കേ. രാ. ഒക്കവേ=altogether എന്നതു ഒക്കയും എന്നൎത്ഥമുള്ളതാകയാൽ=എല്ലാവരും ഒക്കപാടേ എന്ന ഒർ അതിപൂൎണ്ണാൎത്ഥം ജനിച്ചതു.)