Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

291. തക്കവണ്ണം WITH SECOND ADVERBIAL (OR INFINITIVE IS USED LIKE 583 IN THE MODERN PROSE OF SOUTH MALABAR.

തക്കവണ്ണം, തക്കവാറു“ എന്നിവ പിൻവിനയെച്ചങ്ങളോടു ചേൎന്നാൽ “വേണ്ടുന്നതിന്നു, ചെയ്‌വാനായിട്ടു“ മുതലായവപോലെ ഇപ്പോഴത്തേ തെക്കേ ഗദ്യത്തിൽ നടക്കുന്നു. ഉ-ം
നാമങ്ങൾː തക്കവാറുː കേടിന്നു തക്കവാറു കാച്ചുക (വൈ. ശാ. cauterize in a manner adapted to) 594, 6.
തക്കവണ്ണം (594, 12; 607) ചː ഇവ നെയ്ക്കു തക്കവണ്ണം കല്ക്കമായി കൊള്ളുക. (മ. മ.) ഭക്തിക്കു തക്കവണ്ണം ഫവം (ശി. പു.) വയസ്സിന്നു തക്കവണ്ണമുള്ള പാകം. (വൈ. ശാ. in proportion to, keeping pace with).
പിൻവിനː അറിവാന്തക്കവണ്ണം അരുൾചെയ്ക. (ഭാര.) അഴൽ കൂടാതേ വസിച്ചീടുവാന്തക്കവണ്ണം തീൎക്ക നീ മൂന്നു കിണറു (ഉ. രാ.) വംശം മുടിപ്പാന്തക്കവണ്ണം വരം വാങ്ങി (കോ. കേ. ഉ.) ജ്ഞാനികൾക്കറിവാന്തക്കവണ്ണം ചൊല്ലീടിനേൻ (ഉ. രാ. that in order that).
നടുവിː “ചാകതക്കവണ്ണം“ ഇത്യാദികൾ, “ചാവാൻതക്കവണ്ണം“ എന്നിവറ്റിൽ നല്ലൂ (594. 607. so as to bring about, causing, resulting in). ഒത്തവണ്ണം“ ൟ അൎത്ഥത്തിൽ നടക്കുന്നുː എല്ലാം നിണക്കൊത്തവണ്ണം വരിക (ഉ. രാ. all happen unto thee as desired).

താളിളക്കം
!Designed By Praveen Varma MK!