Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

029. Interrogative Pronoun

ഏ എന്ന ചോദ്യാക്ഷരം നടപ്പല്ലായ്കയാൽ, ഏതു എന്നതു നാമവിശേഷണമായ്‌വന്നു. (ഉം - ഏതു ദേവൻ, ഏതൂ - സ്ത്രീ, ഏതു - വഴി).
ചോദ്യനാമം ആയതോ എന്തു-എന്നത്രെ (ഉ-ം. ഇതെന്തു-ഇതെന്തിന്നു.) - അതിന്നു ഏൻ എന്ന മൊഴി പഴകി പോയി (ഏൻ ചെയ്‌വേൻ - പൈ). - അതു - ഇതു - എന്നവയും നാമവിശേഷങ്ങളായി നടക്കുന്നു (അതു പൊഴുതു. പ. ത. അതേ പ്രകാരം, അതതു ജനങ്ങൾ, അതാത വഴി.

താളിളക്കം
!Designed By Praveen Varma MK!