Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

272. IT IS CONSTRUCTED WITH THE INFINITIVE OR A NOUN IN THE NOMINATIVE; THE PERSON, WHO REQUIRES STANDING IN THE DATIVE.

നടുവിനയെച്ചത്തോടോ നാമപ്രഥമയോടോ അന്വയിച്ചു വരുന്നു വേണുന്നവനെ പുരുഷചതുൎത്ഥി കുറിക്കും. [എനിക്കു പോകേണം I must go; it is my will, wish, mind; എനിക്കതു വേണം I want it (462) എന്നാൽ: ഞാൻ പോകേണം I have to go; there is a necessity അതിന്നു ഞാൻ വേണം I am wanted to do that business. ആരായ്ക വേണം ഞാൻ കൃ. ഗാ.]
a.) (Nouns) നാമത്തോടുː ശത്രുവെ അടക്കുവാൻ കോപവും വേണം (വേ.ച.) നിങ്ങളുമൊന്നു വേണം (രാമ.) ഒന്നുണ്ടു വേണ്ടു. (=വേണ്ടതു (785, c. one thing is to be done) നാ‌ള വേണം (369, 4.)
ചോദ്യം. പോരുവാൻ ഏതുപ്രകാരം വേണ്ടു?; ഇനി എന്തു വേണ്ടു? (what is now to be done?) ഇതിനെന്തുപായം വേണ്ടു?; എങ്ങനെ വേണ്ടും (ഭാര.) വേണ്ടുന്നത് (ഉ-ം 370, 1) ഇതോ വേണ്ടു (ഉ-ം 544, 2.)
b.) (Infinitive or Future) നടുവിനയെച്ചത്തിൻ്റെ ആദ്യരൂപത്തോടു ചേൎന്നാൽ “വ“ ലോപിച്ചു പോകും.
1. വൎത്തമാനരൂപം ദുൎല്ലഭമേ കാണ്മൂ.ː എന്നേ നാം ഇന്നു ചൊല്ലേണ്ടുന്നു (കൃ. ഗാ. well we must declare).
(ചോദ്യം) എന്തു ഞാൻ ചെയ്യേണ്ടുന്നു (പ. ത.)? എവ്വണ്ണം ധ്യാനിക്കേണ്ടുന്നു?
2. ഭൂതരൂപംː അവനെ കൊന്നതു വേണ്ടീല്ലൊട്ടും (കൃ. ഗാ. was not at all right) ചതിക്കേണ്ടീരുന്നില്ല (ശി. പു. you ought not to have cheated) പോകേണ്ടിവന്നു. ഇത്യാദി (it was necessary — could not escape going).
3. ൧ാം ഭാവിരൂപംː താപസന്മാരാം നമുക്കു ഒക്കയും ക്ഷമിക്കേണം (ഭാര.) അവൎക്ക് മണ്ടേണം (കൃ. ഗാ. they want to run, but ought not) നമുക്കായതു ചിന്തിക്കേണം (പ. ത.)
4. ൨ാം ഭാവിരൂപംː
(ചോː) എങ്ങനെ കാലം കഴിക്കേണ്ടു നാം ഇനി;? എങ്ങനെ വസിക്കേണ്ടു? (നള. how shall=how can?) പാൎക്കേണ്ടു (ഉ-ം 538, 1) വിധിയിൽː ഇരിക്കേണ്ടു (you may sit down).
In poetry the Noun stands often instead of the Infinitive.
പദ്യത്തിൽ നാമം നടുവിനയെച്ചത്തിന്നു പകരം നില്ക്കും
ഉ-ം ത്വൽപ്രസാദത്തിനാൽ എൻപുത്രരക്ഷണം വേണം (കേ. രാ.) കണ്ടുകൊ‌ൾവിതു വേണ്ടുമതു (രാ. ച)
In the Dative power of the 2nd Adverbial.
പിൻവിനയെച്ചത്തിൻ ചതുൎത്ഥ്യശക്തിയിൽ “വേണം എ ന്നു“ എന്നതു നടക്കുന്നു 583, b.

താളിളക്കം
!Designed By Praveen Varma MK!