Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

271. COMBINATION WITH PARTICLES.

785. ഏ, ഓ, ഇ (ൟ) അവ്യയങ്ങളോടു ചേരുന്നു-ഉ-ം.
a.) അല്ലേ (=അല്ല‌+ഏ) എന്നതു അപേക്ഷനിൎബന്ധങ്ങൾ കൂടിയ നിഷേധം [ശ്രുതിഭേദത്തോടു തനിച്ച “അല്ല“ പോരുംː ഉപ്പും പുളിയും സേവിക്കല്ലാ വൈ. ശ. 776] ചെയ്യല്ലേ-പ്രശംസിക്കല്ലേ-നശിപ്പിക്കല്ലേ (do, boast, destroy not).
പിന്നെ അല്ലോ എന്നതിൻസംക്ഷേപമായി ഗദ്യത്തിലേ “അല്ലോ അല്ലീ“ പോലെ “അല്ലയോ“ എന്നൎത്ഥത്തോടു നടപ്പുː ഇത് പൊന്നല്ലേ (this is gold; is nt it?)
b.) അല്ലയോ (അല്ല+യ+ഓ) എന്നത് സമ്മതമുള്ള ഉത്തരം കൂടിയ ചോദ്യം 815., സൽസംഗം കൊണ്ടല്ലയോ നല്ലതു വന്നു (ഭാര=അ ത്രേ is nt it?) ഉ-ം 487, 2; 493; 776.
ശ്രദ്ധ ജനിപ്പിപ്പാൻ കഥാമുഖത്തുംː (അല്ലയോ രാമǃ‌=എങ്കിലോ 706) സഭാമദ്ധ്യത്തിലും മറ്റും (അല്ലയോ സഖേ) നന്നു.
c.) അല്ലോ“ 825 (അല്ലയോ എന്നതിൻ്റെ സംക്ഷേപം) ആയതു പദ്യത്തിൽ (ഗദ്യത്തിലും) “എല്ലോ“ എന്നു എഴുതുമാറുണ്ടു. അതിനാൽ അല്ലേ എന്ന പോലെ ഒരു വിധത്തിൽ സാവധാനം മനസ്സിൽ ജനിക്കുന്നു. (പറഞ്ഞെല്ലോ 572, a: കാണ്മുണ്ടെല്ലോ 764, c. 825.) ഉ-ം: കൊടുക്കയല്ലോ ചെയ്തതു; ആറല്ലോ ഗുണം വേണ്ടു നാരിമാൎക്കു (ദ. ന.) കൎക്കടവ്യാഴം കുംഭമാസത്തിൽ ഉണ്ടല്ലോ മഹാമകം (=പോൽ) വരായല്ലോ 568, 2 ചൊല്ലീടുമല്ലോ 568, 4 കണ്ടല്ലോ 737 സുഖമല്ലോ 482, 6.
ഇങ്ങനെ സംബന്ധക്രിയക്കു പകരം നില്പാൻ സംഗതി വന്നതു 346.
Often for Causal following the consequence=for.
ഫലം ചൊല്ലിയ പിൻ “അല്ലോ“ കാരണാൎത്ഥത്തിൽ 825, d നില്ക്കും. കാല്ക്കൽ നീ പതിക്കേണ്ടാ മാനുഷസ്ത്രീയല്ലോ ഞാൻ; ഖേദിക്കവേണ്ടാനീ പത്ഥ്യമല്ലോ മമ വ്യാപാരം ഇങ്ങിനെ (നള. dont grieve at my doing, it will prove salutary to you) 481, 3 കീഴല്ലോ; ചെയ്കകൊണ്ടല്ലോ, ഞാനുമല്ലോ (for I also) ഇല്ലല്ലൊ 773.
ഈ അല്ലോ കൎത്താവു ആഖ്യാതം സംബന്ധക്രിയ (കൎമ്മം) ഇവറ്റിന്നു വേണ്ടും പോലെ ചേൎക്കാം.
ദൈവമല്ലോ ശക്തൻ ആകുന്നു (for God is strong).
ദൈവം ശക്തനല്ലോ ആകുന്നു (for God is strong).
ദൈവം ശക്തൻ ആകുന്നുവല്ലോ (for God is strong).
d.) അല്ലായേ (അല്ല+ആ+യ-ഏ) 813. കാണ്ക.
e.) അല്ലീ: (അല്ല+ൟ അവ്യയം) ഏതാനും നാശം ഉണ്ടാകയല്ലീ(ശബ. അൎത്ഥാൽ നീ വന്നതെന്തിന്നു? Why do you come? probably because there is something going wrong?) 826 ഉ-ം കാണ്ക.
In Poetry and in Prose അല്ലീ occurs=അല്ലേ f. i.
ഗദ്യപദ്യങ്ങളിലും അല്ലേ എന്നതിന്നു പകരം നില്ക്കുന്നു ഉ-ം അവന്നൊരു സങ്കടം വന്നീലല്ലീ (ഭാര. has he perhaps met with an accident? What do you say? Dont you think so?) 429, 1.
f.) അല്ലല്ലോ (അല്ല+അല്ലൊ സമാസം) നീ അല്ലല്ലോ not you, but somebody else=നീ അല്ല 779 എന്നതിൽ ഒരു ഖണ്ഡിതം ഏറും 780 ഉ-ം ഉപ. [ഇല്ല കൊണ്ടുള്ള സമാസങ്ങളെ നോക്ക 773.]
4. വേണം, വേണ്ടു, വേണ്ടി “MUST, IS WANTED.
786. വേണം, വേണ്ടു (315, 5 രാമചരിതത്തിൽ എപ്പോഴും വേണ്ടും) എന്നവ കൂടാതെ സഹായക്രിയകളായ “വേണ്ടിയിരിക്കുന്നു, വേണ്ടിവരുന്നു“ എന്നിവയും നടക്കുന്നു.
മുറ്റുവിനയുടെ പ്രയോഗം (=to pray, desire).
ഉ-ം എന്നു ഞാൻ വളരെ വേണ്ടി ഇരിക്കുന്നു. മറ്റുള്ള നാരിമാർ എല്ലാരിലും വെച്ചു മുറ്റും ഇവൻ എന്നേ വേണ്ടീതിപ്പോൾ (കൃ. ഗാ.) (ഹേതുക്രിയ 477, 2 കാണ്ക.)

താളിളക്കം
!Designed By Praveen Varma MK!