Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

264. അല്ല, DENYING QUALITY STANDS AFTER NOUNS, ESPECIALLY NOMINATIVE.

നാമങ്ങളുടെ പിന്നാലെ തത്വനിഷേധത്തിൽ (തന്മമറുക്കലിൽ) നില്ക്കുന്നത് വിശേഷിച്ചു പ്രഥമയോടു.
ഉ-ം അതു നന്നല്ല 493; നീ അറിയാതവ അല്ല (ഭാര. അൎത്ഥാൽ ഇവ.) എല്ലാ ജനങ്ങൾക്കും ഒന്നല്ല മാനസം (നള. not all like the same thing). ഒന്നല്ല യാതൊരു കാരിയം ചിന്തിച്ചു (കൃ. ഗാ. a matter, which is nothing അല്ലയാത= അല്ലാത) കൊഞ്ചമല്ലാത പാപം (വേ. ച. not a small sin). നിത്യമല്ലാതുള്ള ദേഹം (നള.). ബുദ്ധി നേരല്ലാതെയായ്ചമഞ്ഞു. (ഭാര. is crazy) ജനിച്ച രാശി നല്ലതല്ലായ്കകൊണ്ടു (ഗ്രാമ്യം.)
Often after Nouns of possibility.
പലപ്പോഴും കഴിവിനെ കുറിക്കുന്ന നാമങ്ങളുടെ പിന്നിൽ.
ഉ-ം ഉറച്ചു നില്പാൻ വശമല്ലാഞ്ഞു എല്ലാവരും പോയി (കേ. ഉ.) കേൾപതിന്നാവതല്ലാതെ ചമഞ്ഞു. (ഭാര. ആവതില്ല ചൊല്വാൻ കൃ. ഗാ. എന്നുമുണ്ടു) ആരാലും തടുക്കാവോന്നല്ല (ഭാര.)
Elliptically അദ്ധ്യാരോപത്തിൽ: ശക്തനാം ഞാൻ എന്നാൽ രാമനു മനസ്സല്ല (കേ. രാ.)
Free construction of Relative Participle പേരെച്ചമായിട്ടു (അഴഞ്ഞ അന്വയനം): ഒരാണല്ല പെണ്ണുമല്ലാത്തവൻ (ഭാര. 391. who is neither man nor woman).
(Accusative) ദ്വിതീയയോടു: ദുഷ്ടതയല്ല ചൊല്വാൻ (ഭാര.) മോക്ഷത്തെ യല്ല ഇപ്പോൾ ഞാൻ അപേക്ഷിക്കുന്നതു (ശബ.)
(Dative) ചതുൎത്ഥിയോടു: നല്ലതിന്നല്ല തുടങ്ങുന്നു നിന്മകൻ (ഭാര.774.)

താളിളക്കം
!Designed By Praveen Varma MK!