Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

261. THE RELATIVE PARTICIPLE ഉള്ള IS USED BY ITSELF.

766. ഉള്ള എന്ന പേരെച്ചം തനിച്ചു നടക്കയല്ലാതേ.
ഉ-ം ഉള്ള കാൎയ്യം (a real case) ഉള്ള അധികാരം (the existing authority) ഉള്ള ന്നു, ഉള്ളനാൾ എല്ലാം (as long as one is=as long as life lasts).
Or with Nouns and Participles to form Adjectives without number.
നാമം എച്ചങ്ങൾ എന്നിവറ്റോടു ചേൎന്നാൽ കണക്കില്ലാതോളം നാമവിശേഷണങ്ങൾ ഉളവാം. ദ്വിതീയഷഷ്ഠികൾ ഒഴികേ എല്ലാ വിഭക്തികളോടും നില്ക്കും (നാമം, പ്രതിസംജ്ഞ, സംഖ്യ, പ്രതിസംഖ്യ, അവ്യയങ്ങളോടു).
പ്ര: ബുദ്ധിയുള്ള മനുഷ്യൻ a man in, or to whom there is sense=a sensiable man). വള: പരദേശത്തുള്ള ബ്രാഹ്മണർ തൃ: അവനാലുള്ള ഉത്തരാവിവാഹം (ഭാര.=ഉണ്ടായ, ചെയ്യപ്പെട്ട). സാഹി: അവരോടുള്ള സംസൎഗ്ഗം. ച: മന്ന വൎക്കവകാശം ഉള്ളനാടയക്ക (ഭാര. yield the country to the rightful rulers) പിതൃക്കൾ ക്കുള്ള കടം (ഭാര.) പ: മലയിൽനിന്നുള്ള കാറ്റു. സ: ഹൃദയത്തിലുള്ള കന്മഷം (=ഹൃദയത്തിൽ കന്മഷം ഉണ്ടു. അതു=ഹൃദയത്തിലേ കന്മഷം).
So also the Personal Nouns ഉള്ളവൻ etc. may be used absolutely and to form Personal Nouns.
പുരുഷനാമങ്ങളായ ഉള്ളവൻ മുതലായവ ഉള്ള കണ ക്കേ തനിച്ചെങ്കിലും പുരുഷനാമങ്ങളെ ഉണ്ടാകുന്നതിന്നെങ്കിലും പറ്റും.
1. ഉള്ളവൻ he, who has, he who exists, is-ഉള്ളത് that, which exists, property,truth.
ഉള്ളതു തന്നേയല്ലോ; ഇവൻമായകൾ ഇല്ലാത്തതുണ്ടാക്കും ഉള്ളതില്ലാതാക്കും (ഭാര. his cunning makes something of nothing and turns something into nothing.)
2. ദുഃഖമുള്ളോർ 764 b. താഴെയുള്ളവർ (Inferiors=താഴേത്തവർ 167-327. 328 കാണ്ക).
പിന്നേ ഒന്നുള്ളതും അവൻ ഖണ്ഡിച്ചു (=ഒന്നുണ്ടു-അതു ഉള്ളൂത് (467. 382, 2 ഉ-ം).
n a.) ഉള്ള With Adverbials it has often perfective power.
767. വിനയെച്ചങ്ങളോടു ചേൎന്നിട്ടു പലപ്പോഴും തികെക്കു nന്ന ശക്തി ധരിക്കും.
1. മുൻവിനയെച്ചത്തിന്നു പൂൎണ്ണ ഭൂതാൎത്ഥം ഏകും (430).
തിട്ടമായിട്ടു: നിങ്ങളെ കുറിച്ചുള്ളസ്നേഹം ഏറുകയാൽ (420 because I love you so much). അല്ലൽ വരുത്തീട്ടുള്ള കാരണം എന്നുള്ള 699. എന്നെ അടിക്കും എന്നി ട്ടുള്ള പേടി (699) ജനനി ചത്താലുള്ളവസ്ഥ പോലെ (ചാണ like as when a mother nhas died). നൂറായിരം മുത്തുകൾ കോത്തുള്ളഛത്രം (കേ. രാ.)
നിഷേധത്തിൽ: ചൊല്ലാതുള്ള കഥ (an untold story); സന്തതി ഇല്ലാഞ്ഞു ള്ള സന്താപം (ഭാര. the grief arising from having no children.
പണമില്ലാതെയുള്ളവൻ (ഭാര.)
2. പിൻവിനയെച്ചത്തിന്നു സ്പഷ്ടഭാവി ജനിപ്പിക്കും 587, 3 വരുത്തുവാനുള്ള സംഗതി മുതലായവ.
[സൂചകം ഉ അന്തമുള്ള ഭൂതത്തോടേ 212-223 ഉള്ള എന്നത് ചേരും ഇ ഭൂതത്തിന്നു ഇട്ടു തന്നേ സഹായിച്ചു വരേണം].
b.) There are certain Participles, which may be regarded as substitutes.
768. ഉള്ള എതിന്നു പകരം പദ്യത്തിൽ പിന്നെയുംപിന്നെ യും പ്രയോഗിച്ചുകാണുന്ന പേരെച്ചങ്ങൾ ആവിതു:
1. ആണ്ട: ഈ ഗുണങ്ങളെ ആളുന്ന പൈതൽ [ആനന്ദമാണ്ടു ചിരിച്ചു (കൃ. ഗാ.)].
2. ആൎന്ന: (അരുക) (454, 3) നീടാൎന്നാകൈ (കൃ. ഗാ.)
3. ഇയന്ന: (ഇയലുക) (454, 3) ആനന്ദം ഇയന്ന നാരി; ചൊല്ലിയലും (കൃ. ഗാ.) കെല്പിയന്ന ഭുജംഗമം (പ. ത.)
4. ഈടിന: (729.) മന്നവൎക്കീടന്നൊരാസനം (കൃ. ഗാ.)
5. ഉടയ: പതിനേഴു വയസ്സുടയ രാമനെ (കേ. രാ.)
6. ഉറ്റ: (ഉറുക) (454, 3.) അറിവുറ്റ ഷഷ്ഠജനസാക്ഷി (വ്യ. മാ.) നീടുറ്റ കൈ. ഇടരുറ്റവർ (grieved) അറിവുറും അരചൻ (രാ. ച.)
7. എഴും: ചൊല്ലെഴും ദേവൻ (ചൊല്ലുള്ള ഗന്ധൎവ്വർ എന്നുമുണ്ടു) നീടെഴും വിലത്തൂടെ (ഭാര. though the long cave). ദീനത ഒഴിഞ്ഞെഴും നാരായണധ്യാനം (മത്സ്യ=ഒഴിഞ്ഞുള്ള).
8. ഏലും: കൂരിരിട്ടേലും പാതാളം (കൃ. ഗാ.)
9. ഏറുന്ന: ചുകപ്പേറിന പ്രവാളങ്ങൾ, ഉഷ്ണം ഏറിന വെയിൽ. പ്രാഭവം nഏറിയവർ അഥവാ ഏറയുള്ളോർ.
10. ഏശുന്ന: പാദങ്ങൾ ഏശുന്ന രേണു (കൃ. ഗാ.)
11. കലരും: (454, 3) ചതുരത കലരും അമരൻ (ഭാര.)
12. കൂടിയ: അഷ്ടാംഗയോഗത്തോടുകൂടിയ യതികൾ (കൃ. ഗാ. 750.)
13. ചേരുന്ന: (454, 2) മന്നിടം ചേരുന്ന ഭാരം (കൃ. ഗാ.)
14. തങ്കിന: വമ്പു തങ്കിന മാരുതി (രാ. ച.)
15, തിരണ്ട: വെണ്മതിരണ്ട നിലാവു (കൃ. ഗാ.)—[വെണ്മതിരണ്ടു നടന്നാർ. കൃ. ഗാ. beautifully.]
16. തേടും: ഗുണം തേടും വാതങ്ങൾ (sweet winds) [വിസ്മയം തേടിനാൻ (ഭാര.)] ആന്ധത തേടാത ഗന്ധൎവ്വൻ (കൃ. ഗാ.) ശോഭ തേടീടിന.
17. പൂണ്ട: 454, 3) ഒച്ചപൂണ്ട നൃപൻ (=ചൊല്ക്കൊണ്ട, ചൊല്ക്കൊള്ളും) ബ്രഹ്മാചാൎയ്യനിഷ്ഠ പൂണ്ടീടുന്നവരും (ഭാര.) ബാലനെ പൂണുമമ്മീനും (കൃ. ഗാ. the fish with the child in its belly) സൎപ്പത്തെപൂണ്ടൊരു ഭാജനം പോലേ (ഭാര.)
18. പെരിയ: പുകഴ്പെരിയ വിജയൻ [പരവശതപെരുകിയ].
19. പൊങ്ങും: ചൊൽപൊങ്ങും വിരിഞ്ചൻ.
20. മികും: കൊടുമ മികും നിശാചരിമാർ (ര. ച.)
സാഹിത്യത്തിന്നു പകരം പ്രയോഗിച്ചു വരുന്ന വിനയെച്ചങ്ങളെ ഉപമിച്ചു കാണ്ക. 454.
ചിലപ്പോൾ രണ്ടു വിശേഷങ്ങൾ നടക്കുന്നു: ചേണുറ്റെഴും മഹാ വ്യൂഹം (ഭാര. the noble battle array).
c.) It is sometimes left out not only in the cases mentioned above, nto which cases of numeral attributes may be reckoned, but also attributes descriptive of manner etc.
769. പറഞ്ഞു വന്ന ഞായങ്ങളാലല്ലാതേ ഉള്ള എന്നത് പല സംഗതിയാൽ ലോപിച്ചുപോം. (അതിനാൽ ഉണ്ടു എന്ന തിൻ്റെ സ്വഭാവവും അൎത്ഥവും അധികം തെളിയും.)
1. ഓരോ നാമസമാസങ്ങളിൽ:
a.) വളവിഭക്തിയുടെ ആദേശരൂപത്തിന്നു ഏ പ്രത്യയം ചേൎന്നാൽ: ഏഴുമാസത്തേക്കിടുവു=ഏഴുമാസമുള്ള=കിടാവിന്നു ഏഴുമാസം ഉണ്ടു 167
b.) സപ്തമി സമാസങ്ങൾ (ഏ കൂടാതെ): ദ്രവ്യത്തിൽ കൊതികൊണ്ടും (പ. ത. and from covetousness). മറന്നില്ലാ നിങ്കലതിസ്നേഹം കൊണ്ടു (കേ. രാ=നിങ്കലുള്ള) 368; 1.
c.) ഏ പ്രത്യയം കൂടിയ സപ്തമി സമാസങ്ങൾ: കല്ലിലേ രത്നം=കല്ലിലുള്ള=കല്ലിൽ രത്നം ഉണ്ടു 168, 368 1 508, 1.
d.) സാഹിത്യസമാസം (തൃ. സ. കൂടിയാൽ) എന്നോടേ ദ്വേഷത്താൽ=എന്നോടുള്ള 368, 3.
e.) ഗൂഢതൃതീയസമാസം: ഇരിമ്പുകത്തി=ഇരിമ്പിനാലുള്ള കത്തി.
f.) ബഹുവ്രീഹി 870: മലനാടു=മലയുള്ള നാടു
2. അവ്യയശക്തിയുള്ള സാഹിത്യം: കണ്ടൊരുത്തിയെ തെജസ്സോടും (ഭാര. endowed with majesty) തേജസ്സുള്ള 369, 3.
വിഷയാൎത്ഥം വരുത്തുന്ന കുറിച്ചു (കൊണ്ടു) ദ്വിതീയ 420.
3. വിശേഷിച്ചു ഘനവാചിയായി ഏകവചനത്തോടു നില്ക്കുന്ന ഒരു (വിനയെച്ചങ്ങളോടെ)
താപങ്ങൾ പോമാറൊരു പുരുഷൻ (ഭാര. 250, 2. a man able to expel all grief)
ഇങ്ങനെ 1, b. 2 & 3 പ്രകാരക്കുറിപ്പുകളാം.
4. എണ്ണക്കുറിപ്പിലും തള്ളിപ്പോകും 369, 1.
ഉ-ം അറ്റം ഇല്ലാതോളം ആഭരണങ്ങളും (ചാണ.-അറ്റം ഇല്ലാതോളം ഉള്ള നിധികളും-ചാണ. എന്നുമുണ്ടു) സമ്പത്തവധിയില്ലാതോളം കൊടുത്തു (ഭാര.) അറ്റമില്ലാതോളം യത്നം ഇളെച്ചാൻ (ഭാര. he slackened his at first ineffable efforts) കഥകഴിവോളം നേരം പറക (ചാണ. tell me the story as long as it lasts).
n5, “ഉള്ളപ്പോൾ” എന്നൎത്ഥത്തോടു സപ്തമി കൊള്ളാം 503.

താളിളക്കം
!Designed By Praveen Varma MK!