Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

258. THAT, OF WHICH EXISTENCE IS AFFIRMED, MUST PROPERLY BE A NOUN; HENCE THE PROPER CONSTRUCTION OF ഉണ്ടു WITH VERBS IS TO CONNECT IT WITH THE VERBAL NOUNS.

761. ഉള്ളത് (ഉണ്മ) തേറ്റുമ്പോൾ സാക്ഷാൽ നാമം ആകേണ്ടതു, ആകയാൽ ഉണ്ടു എന്നത് ക്രിയകളോടു അന്വയിക്കുന്തോറും ക്രിയാനാമങ്ങളേ വേണ്ടു.
a.) നാമങ്ങൾ ഉ-ം
ധനം ഉണ്ടു (അൎത്ഥാൽ എനിക്കു 463, 1=there is to me= I have വിപ: ഇല്ല 770.); എത്രയുണ്ടപേക്ഷ (=അപേക്ഷിക്കുന്നതു). കൂട്ടു ഞാനുണ്ടു (ഭാര.) പുകഴ്വാൻ ആശയുണ്ടുള്ളത്തിൽ ഉണ്ടാകുന്നു (ഏകാ. മാ.) തുണ, കാവൽ, സാക്ഷി 407, ഭേദം 501, 3, വിശേഷം 534, 1 ഉണ്ടു.-അത്രയല്ലുള്ളു ബലം 555, 4?
b.) ക്രിയാനാമങ്ങൾ ഉ-ം
(നടുവി): അതിന്നന്തരം വരിക ഉണ്ടു (ഭാര. a change must take place വിപരീതം വരികയില്ല) കാണേണ്ടുക ഉണ്ടു പോൽ (ഭാര=ഭൂതാൎത്ഥം).
(൨ാം ഭാവി): കാൎവ്വണ്ണൻ ഇങ്ങേടം ചിന്തിപ്പൂതുണ്ടോ? (will Cr. still remember? കൃ. ഗാ.) രാത്രിഞ്ചരന്മാർ ഇക്കാനനത്തിൽ മായകൾ കാട്ടി നടപ്പതുണ്ടു (ബ. രാ. വൎത്തമാനം).
(ഭൂതം): മുക്കാതം പാഞ്ഞതു മൂവരുണ്ടിന്നല (കൃ. ഗാ.)
(വൎത്ത.): പോരുന്നതുണ്ടു (764, a കാണ്ക.)
(നിഷേധം): രണ്ട മൂവ്വാണ്ടുണ്ടു കാണാത്തു ഞാൻ (നള. ഭൂ) ഞാൻ പാരാതെ വീഴുവതുണ്ടു (കൃ. ഗാ. I shall fall ഭാ.)
a.) With Nouns and Verbal Nouns it prefers the Particles ഏand ഉ; ഉള്ളു the former and ഉണ്ടു the latter.
762. പ്രത്യേകം ഏ-ഉം അവ്യയങ്ങളോടു ചേരുന്നതിൽ ഉള്ളു എന്നതിന്നു ഏ അവ്യയവും, ഉണ്ടു എന്നതിന്നോ ഉം അവ്യയവും അടുത്തതു.
1. ഏ-ഉള്ളു — a. നാമങ്ങൾ (Nouns.) 808 കാണ്ക.
കേളിയെ ഉള്ളു കണ്ടിട്ടില്ല (ഭാര.) നിൻ കനിവേ ഗതിയുള്ളു (നള.) രാക്ഷസൻ എന്നുള്ളത് ഒട്ടേടമേ ഉള്ളു (ചാണ. little only is remaining of the old R.) അവൾ മാത്രമേ ശേഷിച്ചുള്ളു (നള.) ഇനിക്കുള്ളു 567, 6 ആപത്തു നീങ്ങുവാൻ പ്രതാപത്തിന്ന് അൎക്കനേ എതിരുള്ളു (ശി. പു. ഭാവത്തിൽ കൊള്ളിക്കേണ്ടു-only the sun is to be compared to his majesty).
b. ക്രിയാനാമങ്ങൾ (Verbal Nouns).
(നടുവി.) ചതിക്കേ ഉള്ളു പക്ഷേ (ഭാര. they cannot be overcome, but may perhaps yielded to treachery) കൎമ്മം കൊണ്ടു ശുദ്ധിവരുത്തുകേ ഉള്ളു (കേ. ഉ. the country must be purified by holy acts). ഗൂഢമായി പാൎക്കയേ ഉള്ളു ഞാൻ; വിശ്വസിക്കയേ ഉള്ളു (പ. ത. must believe).
(വൎത്ത): നീ പറയുന്നതേ ഉള്ളു. ധ്യാനിക്കുന്നതേ ഉള്ളു (ശബ. I shall always meditate).
(ഭൂതം): മുഖം നോക്കിയതേ ഉള്ളു (പോലീസ്സ് I only looked at his face) അവർ അരികത്തു നിന്നതേ ഉള്ളു (കേ. ഉ.) [എന്നതേ 702, c എന്നേ 695 കാണ്ക.]
(ഭാവി): ചാവതേ ഉള്ളു (അഞ്ച I shall surely die).
(സംഭാവന): എങ്കിലേ ഉള്ളു 705.
(നി‍ഷേധം): വേഷം പറഞ്ഞതേ ചേരായ്കയുള്ളു (നള. only the description of his gear does not agree) [808. 811 നോക്കേണ്ടത്].
2. ഉ—ഉണ്ടു- a. നാമങ്ങൾ. കാവൽക്കാരും ഉണ്ടു (there were also) മുതലായവ
b. ക്രിയാനാമങ്ങൾ (നടുവി): 764, 5
(വൎത്ത): എന്നാണ വേഗാൽ വരുന്നതുമുണ്ടു ഞാൻ (വേ. ച. I swear to come) മടക്കി വാങ്ങുന്നതുമുണ്ടു (ആധാരം)
(ഭൂതം): പറഞ്ഞതും ചെയ്തതുമുണ്ടു (I certainly both said and did not).
(ഭാവി): അതുകൊണ്ടു മരിപ്പതും ഉണ്ടു (മ. മ. even death may follow).
b.) It is only by a sort of Ellipsis, that ഉണ്ടു can stand for the Copula.
763. ഒരു വക അദ്ധ്യാരോപത്താലേ ഉണ്ടു എന്നതു സംബന്ധക്രിയെക്ക് പകരം നില്പു (346. 407 കാണ്ക.)
ഉ-ം ബന്ധു ഞാൻ ഉണ്ടു നിങ്ങൾക്കു (ഭാര. ഇങ്ങു ബന്ധു നീയേ ഉള്ളു.-നള.) നമ്മുടെ ഗൃഹം ഒരു രന്ധ്രമേ ഉള്ളു (പ. ത=ആകുന്നതേഉള്ളു). ആർ ഉള്ളു? 531, 1 ജാതിസംബന്ധം മാത്രം ഉണ്ടിവന്നൊരു ബലം; ദേവതാവൃന്ദം തന്നേ മുന്നമേ ഗതിയുള്ളു; ദൈവം ഉണ്ടല്ലോ സാക്ഷി; പഞ്ചഭൂതങ്ങളും സാക്ഷിയുണ്ടല്ലോ (നള.) [നീ ആകുന്നു ചെയ്യെണ്ടതു 653 ഉപ.]
ഉണ്ടു എന്നതു ലോപിച്ചുപോം 346.

താളിളക്കം
!Designed By Praveen Varma MK!