Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

256. കഴിയുക (കഴിഞ്ഞു) TO PASS.

754. കഴിയുക [മുറ്റുവിനയായി ഉ-ം കഴിഞ്ഞകാലം=ഭൂതകാലം; കഴിഞ്ഞുപോയി=മരിച്ചുപോയി] എന്നതിൽ സഹായക്രിയാപ്രയോഗം എന്തെന്നാൽ:
a.) This Verb stands either with the Past Adverbial to signify the completion of an action.
ഒന്നുകിൽ മുൻവിനയെച്ചത്തോടു നിന്നാൽ ക്രിയാസമൎപ്പണത്തെ കല്പിക്കും.
ഉ-ം രാജാവു ഉണ്ടു കഴിഞ്ഞില്ല (has not finished his meal) രാജ്യം വിഭാഗിച്ചു കൊടുത്തു കഴിഞ്ഞു (=മുഴുവൻ he had പോയി 744 ഉ പ.). പറഞ്ഞുകഴിഞ്ഞതിൻ്റെ ശേഷം (when he had done speaking) എന്നെ . . . . വിധിച്ചു കഴിഞ്ഞാൽ (നട.16, 15 if ye have judged me).
b.) Or with the Future Adverbial to signify possibility.
അല്ലായ്കിൽ പിൻവിനയെച്ചത്തോടു കഴിവിനെ കുറിക്കുന്നു (കൎത്താവു ചതുൎത്ഥിതൃതീയകളോടു 751)=കൂടും.
ഉ-ം സന്തതി ഉണ്ടാക്കുവാൻ എന്തൊരു കഴിവു (ഭാര. how can I get posterity) ഇതു ചെയ്‌വാൻ അദ്ദേഹത്തിനാൽ കഴിയും; പറവാൻ എന്നാൽ കഴികയില്ല (= എനിക്കു പറഞ്ഞുകൂടാ 751); വരുവാൻ കഴിയുന്നവൻ വരും.
കഴിയാ എന്നതു പ്രയോഗിച്ചു വരാറില്ല; കൂടാ 751, വഹിയാ (തെക്കിൽ മേലാ 802) വരാ 746 എന്നിവ നടപ്പായ്പോയി.
c.) The Second Future (കഴിവു) is used with ഏ to express necessity.
755. രണ്ടാം ഭാവിയായ കഴിവു (ആവു എന്ന പോലെ 659 കാണ്ക) ഏ അവ്യയം മുഞ്ചെന്നാൽ ആവശ്യതയെ വിധിക്കും.
ഉ-ം അവനെ കൊന്നേ കഴിവു (അഥവാ കഴിയും=അവനെ കൊന്നല്ലാതെ കണ്ടു കഴികയില്ല it will not do to let him live, he must be killed) എനിക്കു ണ്ടേകഴിവു (= ഉണ്ടിട്ടല്ലാതെ I must first eat).
d.) ആക്ക, ചെയ്ക എന്നവ പോലെ കഴിക്ക എന്നതു സമാസക്രിയയായി നാമങ്ങളോടു കൂടുന്നു (408. കാണ്ക.)
7. തീരുക (തീൎന്നു) TO COME TO AN ISSUE, END IN BECOMING. ചമയുക(ഞ്ഞു) TO BECOME READY.
a) These two Verbs stand after ആയി or instead of it.
756. തീരുക, ചമയുക എന്നിവ ആയി എന്നതിന്നു പകരമോ. (ഉ-ം അവളിൽനിന്നു ബുധൻ തീൎന്നു=ആയി ജനിച്ചു).
പിന്നിലോ നില്ക്കും (ആയ്പോക 744 ആയ്വരിക 746 ഉപ).
ഉ-ം സ്നേഹിതനാ‌യ്തീൎന്നു (became, eventually, a friend). കലിയുടെ കോമരയായ്ത്തീൎന്നു പോക (നള.)
അവനും ഒരു പെണ്ണായ്ചമഞ്ഞു; ദാസിയായ്ചമഞ്ഞവാറെങ്ങനെ? (ഭാര.) അന്തിയായ്ചമയുന്നു (it gets dark, dusk sets in).
അതു പോലെ വളരുക. ഉ-ം ഋണപാതകന്മാരായ്‌വളരും ജനങ്ങൾ (വേ. ച.=ആയ്തീരും will turn bankrupts).
മുമ്പേ നടുവിനയെച്ചത്തോടു 607 ചേരും.
b.) After other Adverbials, chiefly from Verbs of Adjective signification.
757. അതല്ലാതെ പ്രത്യേകമായി നാമവിശേഷണാൎത്ഥമുള്ള ക്രിയകളുടെ ഓരോ വിനയെച്ചങ്ങളേയും പിഞ്ചെല്ലുകിലും ആം.
ഉ-ം ഞാൻ വലഞ്ഞു തീൎന്നു, മുഴുത്തു ചമഞ്ഞു (ഭാര.) തിരുവുടൽ വിറെച്ചു ചമഞ്ഞു; ദാഹം വൎദ്ധിച്ചു (മുഴുത്തു) ചമഞ്ഞു; ദേഹം വളഞ്ഞു ചമഞ്ഞു (ഭാര. grew bent).
ഞാൻ ഇങ്ങനെ തീൎന്നു, ചമഞ്ഞു (I became, what I am now).
ഞാൻ പോയി ചമഞ്ഞു I departed എന്ന തെക്കേ വാചകം ഗദ്യത്തിൽ ആകാ.
പാടിയും ആടിയും ചമഞ്ഞുതേ (ഭാര. they took all to singing and dancing).
(With passive bearing) പടുവിനയൎത്ഥത്തിൽ (=പോക 744, d:) നാദം പൊങ്ങി മുഴങ്ങിച്ചമകയാൽ സൈന്യം ചിന്നിച്ചമഞ്ഞു (ഭാര. was scattered) കാൎയ്യങ്ങൾ ഒക്കയും വിട്ടു ചമഞ്ഞിതു. (വേ. ച. and every royal business became=was neglected).
After പോലെ ചേൎത്താൽ (714) മൂഢരെ പോലെ ചമയുന്നതു എന്തു നീ? (ഭാര.)
(With Negative Participles) മറവിനയെച്ചങ്ങളോടു.
ഉ-ം തീൎത്ഥം ആടി കൊൾവാൻ മനം ചെല്ലാതെ ചമെഞ്ഞു പോയി (വേ. ച.I could not bring myself to perform) അവസ്ഥകൾ വല്ലാതെ ചമഞ്ഞു (നള. things began to wear a bad aspect) മുഖത്തു നോക്കാതെ ചമഞ്ഞു (ഭാര. none ventured any more to eye her) തന്മെയ്യിൽ ഒന്നും ഏലാതെ ചമഞ്ഞു (ഭാര. became invulnerable).
c.) The Causals of these Verbs stand after ആക്കി and other Causals.
758. തീൎക്ക, ചമെക്ക എന്നിവ ആക്കി എന്നതോടു നില്പു.
ഉ-ം സ്നേഹിതനാക്കി തീൎത്തു; പ്രസന്നനാക്കി ചമെച്ചു (ഭാര.) നീ എന്നെ ഇങ്ങിനെ ആക്കി ചമച്ചിതോ? ഭാര. 665. have you reduced me to this?). പുതുതാക്കി ചമെച്ചു നല്കീടുവാൻ (ഭാര.)
അപ്രകാരം ഓരോ ഹേതുക്രിയകളോടും സകൎമ്മകങ്ങളോടും.
ഉ-ം കമ്പം വരുത്തിച്ചമെച്ചു=വിറപ്പിച്ചു; വിത്തേശഭാവം വരുത്തിച്ചമെച്ചു; വിന്ധ്യനെ താഴ്ത്തിച്ചമെച്ചു (നള.) കുന്നും മലയും ഒന്നുപോലെ നിരത്തിച്ചമെച്ചു (ഭാഗ.) ഏറ്റം അകറ്റിച്ചമെക്കുന്നു.
എങ്കിലും: മന്നനെ അടലിൽ അഴിനിലയായി ചമെത്തനൻ (രാ. ച. 562. 665. കാണ്ക.)
പുരാണ നടപ്പു മുടിയുക കൊണ്ടു ഇവ്വണ്ണം.
ഉ-ം വറണ്ടേ മുടിയും; ആയ്മുടിഞ്ഞു; അതു കുറ്റമായി മുടികയില്ല (രാ. ച.) എന്നാലും: ഇല്ലാക്കി മുടിപ്പു (രാ. ച.) എന്നും ഉണ്ടു.
മറവിനയൊടെ: (With Negative Participles).
ദുഷ്ടനു ശക്തിയില്ലാതെ ചമെച്ചു ഞാൻ (നള. I made it impossible for him).
ഇവ വെറും അവ്യയമായും നടക്കും. (merely Adverbial).
ഉ-ം തീൎത്ഥത്തിൻമഹിമകൾ ഒട്ടൊഴിയാതെ ഒക്ക തീൎത്തരുൾ ചെയ്തു. (ഭാര. he told unto him all the glories of the holy place) 783.

താളിളക്കം
!Designed By Praveen Varma MK!