Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

253. OFTEN WITH NOUNS IN THE SENSE OF HAPPENING, BEFALLING, OCCURRING ETC.

നാമങ്ങളോട്ടു നിന്നാൽ, ഉണ്ടാകമുതലായ അൎത്ഥങ്ങൾ ഉളവാം (746, 1 ഉപ.)
a) ഉ-ം അതിന്നു നീക്കം, താഴ്ച, വീഴ്ച, അന്തരം, ഭേദം, കുറവു, വാട്ടം, (407.) വരിക=പറ്റുക, ഭവിക്ക, ഉണ്ടാക, ആക-ഇങ്ങനെ:
b.) ആക എന്നതിന്നു പകരവുമാം: എന്നതിപ്പോൾ നിശ്ചയം വന്നു വല്ലൊ (ഭാര.=ആയി) പകൽ, അറുതിവന്നു (ഭാര- 407.) ഭേദമായി 677 കാണ്ക മുതലായവ [491, 2. 3. 506, 1. ഉപ.]
c.) മേൽപറഞ്ഞ നാമങ്ങളോടു (407.) ഹേതുക്രിയയാം വരുത്തുക (408.=ചെയ്ക 678, 4. 6 ആക്ക 691, 7) നില്ക്കും —
അൎത്ഥാന്വയത്താൽ ദ്വിതീയയും പ്രാപിപ്പു: ചന്ദ്രഗുപ്തനെ ആദി408 നോക്കേണ്ടത് constructio ad sensum [എന്ന് വരുത്തുക 693. കാൺ]
d.) The other power of this Auxiliary to do again and again or continually.
747. കൊണ്ടിരിക്ക (725)=പിന്നെയും പിന്നെയും എങ്കിലും, ഇടവിടാതെ എങ്കിലും ചെയ്ക എന്ന് രണ്ടാം ഒരത്ഥം ഉണ്ടു. (576. കാണ്ക). (=പതിവു, ആചാരം, മുറ, മൎയ്യാദ.)
1. ഉ-ം ആചാരത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു വരെണം (must govern without ever suffering) കഞ്ഞി കൊടുത്തു വരുന്നു (he gives daily rice) ആദരിച്ചു കൊണ്ടുവന്നു (went on supporting) ദുഷ്ടരെ വധിച്ചുൎവ്വീഭാരം തീൎത്തു വരുവിൻ (ഭാര. അൎത്ഥാൽ: കൊല്ലുമളവിൽ ഭാരം കുറയും) ദിനമ്പ്രതി വാദിച്ചുവന്നു (നടപ്പു 19, 9.)
2. SO ALSO നടക്ക, CHIEFLY OF PERSONS HABITS.
ഈ അൎത്ഥതാല്പൎയ്യം നടക്ക എന്ന ക്രിയയാലും ഉണ്ടാകുന്നു
ഉ-ം മേന്മേൽ പുണൎന്നു നടക്കും എല്ലാടവും (സഹ. Brahmans will more and more live with harlots) ഫലമൂലം തിന്നു നടക്കുന്നതെങ്ങിനെ (കേ. രാ. how live on fruits and roots) അതു കണ്ടു നടക്കേ ഉള്ളു (this must be regularly observed) ഇങ്ങനെ ശീലവാചി.
3. IT MAY ALSO MEAN TO RETURN FROM SOMETHING ACCOMPLISHED.
കാൎയ്യം സാധിച്ചിട്ടു മടങ്ങിപോരുക എന്നും അൎത്ഥമാം.
ഉ-ം കുളിച്ചു വന്നാൽ മോറും ചോറും ഉണ്ക (വൈ. ശാ.=കുളിച്ചിട്ടു=after bathing).
(സൂചകം: വരിക എന്നതു ലോപിക്കും 346.)

താളിളക്കം
!Designed By Praveen Varma MK!