Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

026. പ്രതിസംജ്ഞകൾ Pronouns.

120. നാമങ്ങൾ്ക്ക പ്രതിയായി ചൊല്ലപ്പെടുന്നവ പ്രതിസംജ്ഞകൾ തന്നെ. അവറ്റിൽ അലിംഗങ്ങളായ ഞാൻ-നീ-താൻ-എന്നീ മൂന്നും പുരുഷപ്രതിസംജ്ഞകൾ ആകുന്നു.

പുരുഷപ്രതിസംജ്ഞകൾ Personal Pronouns.

121. ഞാൻ (യാൻ ര. ച. 51) എന്നതിൻ ആദേശരൂപം ഹ്രസ്വത്താൽ ജനിക്കുന്നു (യൻ, എൻ)- ബഹുവചനം രണ്ടു വിധം: ഇങ്ങേ പക്ഷത്തെമാത്രം കുറിക്കുന്ന ഞാങ്ങൾ- എന്നതും; മദ്ധ്യമപുരുഷനെയും ചേൎത്തു ചൊല്ലുന്ന-നാം-എന്നതും തന്നെ.
Declension of ഞാൻ



എനിക്കു എന്ന പോലെ ചോനകർ നുവകയിലും ദീനിക്കു, സുല്ത്താനിക്കു എന്നും മറ്റും ചൊല്ലുന്നു (ഠിപ്പു)
122. മദ്ധ്യമ പുരുഷൻ്റെ പ്രതിസംജ്ഞ

Declension of നീ



അതിന്നു സംബോധന പോലെ (പു.) എടാ, (സ്ത്രീ) എടി എന്നും ബഹുമാനിച്ചും ബഹുവചനത്തിലും എടോ എന്നും ചൊല്ലുന്നു കേട്ടു കൊൾകെടോ ബാലന്മാരേ പ. ത.)

123. താൻ Declension of താൻ



124. Sanscrit forms സംസ്കൃതത്തിൽ അഹം-ത്വം-എന്നതിൻ്റെ ഷഷ്ഠികൾ പാട്ടിൽ നടപ്പാകുന്നു (മമ-മേ—മൽ; തവ-തേ-ത്വൽ) പിന്നെ ബഹുവചനം അസ്മൽ (അസ്മജ്ജാതി - അസ്മാതി) യുഷ്മൽ. തൻ്റെ എന്നതോ സ്വ - സ്വന്ത - ആത്മ - മുതലായവ തന്നെ
125. b. അ - ഇ Demonstrative & എ Interrogative Pronouns.

താളിളക്കം
!Designed By Praveen Varma MK!