Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

250. THE FUTURE EXPRESSES ALSO ABILITY AND POSSIBILITY.

745. ഭാവിപ്രാപ്തികഴിവുകളെ കുറിക്കുന്നു.
a.) പ്രാപ്തി. 1. ചെയ്തു പോകാ (=ചെയ്‌വാൻ അറിയുന്നില്ല he cannot do it, unable or unfit) ഞാൻ ചെയ്തു പോകാമല്ലോ (I am ready, feeling myself fit to do it and I can do it). ഇങ്ങനേ ഭൂതത്തോടു.
അറിഞ്ഞു പോകാത്തവൻ (an ignorant man 2.)
2. The Infinitive, which is the regular mode for this signification, is still sometimes found.
ഭൂതം അല്ല-നടുവിനയെച്ചരൂപം ൟ അൎത്ഥസിദ്ധിക്ക് ക്രമമുള്ളതാകയാൽ, ആയതിനെ ചിലപ്പോൾ ഭാവിയോടു അന്വയിച്ചു കാണുന്നു (പ്രാപ്തി=can).
ഉ-ം ഉപദേശം കേട്ടാൽ ഉറപ്പിക്ക പോകാ (തി. അഞ്ച.) എണ്ണമറിയപ്പോമെങ്കിൽ (ഗണി. if one can know the amount of) അറിയപ്പോകുന്നവർ (1.) പറയുന്നവാക്കു പ്രമാണം. അവൻ ഇതു ഉണ്ടാക്കപ്പോകുമോ? സന്മതം ഇനിക്കും ഒട്ടറിയപ്പോകുമെടോ (ഭാര. I also know a little, what is proper).
In the Negative Mood.
നടുവിനയെച്ചത്തോടു മറവിനയെച്ചം വളരെ നടപ്പ് (744, e. ഉപ.)
ഉ-ം അറിയപ്പോകാതെ പിഴെച്ചു (കേ. രാ.) ചൊല്ലപ്പോകാതൊന്നു; (ഭാഗ.) ഉടുക്കപ്പോകാതെ വിലജ്ജിതയായി ചുടുചുട കണ്ണീർ ഒഴുക്കി (കേര.) പൈതങ്ങൾ ഇവരോടു പറക്കപ്പോകാതെ വന്നു (ഭാര. I can no more fly off with these my young ones) ഞാൻ വക്രോക്തികൾ അറികപ്പോകായ്കിലും (ഭാര.)
മധുരമായി ചൊല്ല പോകാത മൂഢൻ (ഭാഗ.)
b.) കഴിവു-ഭൂതത്തോടു-ഫലാഫലമാം (=may and will).
ഉ-ം രാജാവാക്രമിച്ചു പോം (may ആക്രമിപ്പാൻ മതി). വിപ്രിയം നൃപന്മാൎക്കു വന്നു പോവതിന്നു (so as to incur the displeasure of the kings); ബന്ധുക്കൾ തമ്മിൽതമ്മിൽ കൊന്നുപോം (ചാണ.) വൈരം ജാതമായ്‌വന്നുപോം (will break out without cause). കീറുന്നേരം . . . . . . . ഉയൎന്നുപോം (നള.) വഴുതിപോം (529, 3. will fall) പിഴവന്നുപോം (553, 1.)
c.) Future Participles with the Present Tense of പോക have future meaning.
വൎത്തമാനത്തോടു ചേരുന്ന പിൻവിനയെച്ചങ്ങൾക്കു ഭാവ്യ ൎത്ഥം ഉണ്ടാം.
ഉ-ം ലക്ഷ്മണൻ ഇനിയുണ്ടോ ജിപ്പിച്ചിരിപ്പാൻ പോകുന്നു? (കേ. രാ will L. be able or like or does he expect to live longer?)
ചെയ്‌വാൻപോകുന്നു (I am about to do it) മുതലായവ.
[സൂചകം: പോക എന്നത് ലോപിക്കും 346 കാണ്ക].
[സൂചകം: പല ഹേതുക്രിയകളുടെ അൎത്ഥം പോക എന്നതിനാലും അകൎമ്മകാൎത്ഥത്തെ പ്രാപിക്കുന്ന പ്രകാരം 303ന്നിൽ കാണാം].

താളിളക്കം
!Designed By Praveen Varma MK!