Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

248. SUBSTITUTES FOR (TO) ABIDE.

740. ഇരിക്ക എന്നതിന്നു പകരം നടക്കുന്ന ക്രിയകൾ ആവിതു:
a.) കിടക്ക.
ഉ-ം മുട്ടിക്കിടന്നൊരു യാഗത്തെ രക്ഷിച്ചാൻ (രാമ.) വിളമ്പി കിടക്കുന്ന ചോറു(ചാണ.) ചിത്രഗുപ്തൻ വരച്ചിട്ടു കിടക്കുന്ന പത്രം (നള.) നിശ്ചയം (ചിത്തത്തിൽ) വന്നു കിടക്കുന്നു (ചാണ.) നിങ്കഴുത്തിൽ കെട്ടിക്കിടക്കുന്ന കാലപാശം (കേ. രാ. already) ആ ഹേതുവായി പ്രാണൻ പോയ്ക്കിടക്കുന്നു (കേ. രാ. forfeited) അതിൽ പെട്ടതൊക്കയും ഞാൻ തന്നു കിടക്കുന്നു (കേ. ഉ. പൂൎണ്ണ ഭൂ: I have given you all contained in it) എഴുതി-ചൊല്ലിക്കിടക്കുന്നു. തരിശായ്കിടക്കുന്നു. നിവൃത്തിച്ചു കിടക്കുന്നു (has beenfulfilled) ഞാനോ ജനിച്ചും കിടക്കുന്നു (നടപ്പുകൾ 22, 28).
ആമാറു 508, 3 കാണ്ക.
b.) Certain Verbs signifying in Poetry to abide.
741. പദ്യത്തിൽ വസിക്ക എന്നൎത്ഥമുള്ള ക്രിയകൾ.
ഉ-ം ധ്യാനിച്ചു മേവീടുംപോൾ (മത്സ്യ whilst meditating) തന്നുടെ പത്നിയായിമേവും സ്വാഹ (ചന്ദ്ര=പത്നിയായ his wife Sw.) ആ ദ്വീവു തന്നെ ചുഴന്നുമരുവുന്ന സമുദ്രം (ഭാഗ.=ചൂഴുന്ന surrounding) തെളിഞ്ഞു മരുവിനാർ (രാമ.=were glad) അവൻ ഗ്രഹിച്ചു വസിക്കുന്നു (നള.) കരഞ്ഞു പാൎത്തു. സുശീലെക്കു മോഹാദികൾ മുടങ്ങിപ്പാൎക്ക (കോ. കേ. രാ.) ഇരുന്നു പാൎത്തു (കേ. രാ.) [407 നോക്കാം].
മറവിനയോടു.\ nഉ-ം ശവം ദഹിപ്പിക്കാതെ പാൎത്താൽ (കോ. കേ. ഉ.)
c.) നില്ക്ക abounds as Expletive in some writings.
742. നില്ക്ക എന്നതു ചില ഗ്രന്ഥങ്ങളിലും വിശേഷിച്ചു കൃഷ്ണഗാഥയിൽ നിരൎത്ഥമായി കാണ്മൂ.
ഉ-ം വാരുറ്റുനിന്നുള്ള വാക്കു (a noble word); ചേണുറ്റു നിന്നു തുണപ്പതിന്നായി (കൃ. ഗാ. help abundantly). മൂന്നായ മൂൎത്തികൾ ഒന്നായി നിന്നവർ (ഭാര.) തോണിയിൽ കരയേറി നിന്ന സമയത്തിൽ (കേ. രാ.) ഉതകിനില്ക്ക (to assist) വിലക്കിനില്ക്ക (to prevent oppose). പേടിച്ചുനില്ക്ക to be afraid) വിരോധിച്ചുനില്ക്ക (to withstand, resist) എഴുനീല്ക്ക 491, 3.
അടങ്ങി, ഒരുങ്ങിനില്ക്ക (to be silent, ready).
വിലങ്ങിനില്ക്ക (to be excomunicated Pass.)
മറവിനയോടു ഇഷ്ടം.
ഉ-ം വിനനാഴികയും ഉറങ്ങാതെ നിന്നു; ദേവിയെ ആളയച്ച് അന്വേഷിക്കാതെ നില്ക്ക; എൻ്റെ വശത്തു വരാതെ നിന്ന് എങ്കിൽ (കേ. രാ.) പാദങ്ങൾ പോലും നനഞ്ഞു നിന്നീടാതെ (കൃ. ഗാ. without even wetting the feet).
d.) Honorific Verbs=to live well, be high, etc.
743. വസിക്ക നില്ക്കാദ്യൎത്ഥം കൂടിയ ചില ബഹുമാനക്രിയകളാവിതു ഉ-ം
1. വാഴുക: കാണുമ്പോഴും കാണാതെ വാഴുമ്പോഴും (ഭാഗ.) കേണു വാണിതു മഹാജനം (കൃ. ഗാ. the nobles were weeping).
2. എഴുക: ബാലക്കുന്നന്വഹം വാണെഴും ഈശ്വരി; ചെല്ലൂർ അമൎന്നെഴും തമ്പുരാൻ; നാലഗമപ്പൊരുളായെഴുന്നുള്ളവൻ (=ആയ്വിളങ്ങീടുവോൻ. he who is the chief contents of the 4 Wedams).
3. വിളങ്ങുക: പാലകനായ്വിളങ്ങുമബ്രാഹ്മണൻ (230).
4. എള്ളുക, അരുളുക: എഴുന്നെള്ളുക, എഴുന്നരുളുക എന്നിവ ഇരിക്ക, പോക, വരിക എന്നിവറ്റിന്നു പകരം സമമായി നില്ക്കും. (അരുളുക 735 കാണ്ക) [എഴുന്നെള്ളി 504; 509, 1; 513, 1-529, 4-552 3-എഴുന്നരുളി 491, 2 ഉ-ം.]

താളിളക്കം
!Designed By Praveen Varma MK!