Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

238. വെക്ക (വെച്ചു) TO PUT, PLACE.

It marks an act as performed, so that it cannot easily be changed or undone (and is stronger than ഇടുക).
730. വെക്ക (408) എന്നതു ഇടുക എന്നതിൽ തിട്ടം ഏറു ന്ന മുറ്റുവിനയല്ലാതെ, മാറക്കൂടാത്ത ക്രിയാസമൎപ്പണത്തെ സാധിപ്പിക്കുന്ന സഹായക്രിയയും തന്നേ. പോക 744. എന്നതിൽ സംഭവാൎത്ഥം മുന്തിനിന്നാൽ വെക്ക എന്നതിൽ അഭിപ്രായാൎത്ഥം ശോഭിക്കും.
1. ഉ-ം ഭരതനോടു-ജനനിമാരെ അനുസരിപ്പാൻ പറഞ്ഞു വെക്കേണം (കേ. രാ.=കല്പിക്കേണം you as minister must change Bh. 534, 2); തൂണിന്മേൽ കെട്ടി വെച്ചു (അൎത്ഥാൽ അങ്ങനെ തന്നെ ഇരിക്കെണം); മൂക്കറുത്തുവെച്ചു (=കളഞ്ഞു cut off the nose പ. ത.) നല്കിവെച്ചു. നിറുത്തിവെച്ചു (restrained).
മറവിനയിൽ: മറെച്ചുവെക്കാതെ.
2. ആക്കി, ആയി എന്നീ വിനയെച്ചങ്ങളെയും ചേൎക്കാം (665 കാണ്ക).
ഉ-ം ഞങ്ങളെ ദുഃഖിക്കുമാറാക്കി വെച്ചാൻ (പ. രാ. has, unretrievably involved us in grief). അവനെ അക്കണക്കാക്കി വെച്ചാൻ (പ. രാ. placed him in that office) നീ എന്നെ ഖിന്നനായി വെക്കിലും നല്ലനായി വെക്കിലും (സ്തുതി-ആക്കി എന്നത് അധികം വിശേഷം). ചെയ്യുന്നതു കൂടാതെ ആക്കി വെക്കും (he will put it entirely out of their power to do so any more).
ആയ്, ആക്കിക്കൊൾ്ക 723. 724 ഉപ.
3. (Contr:) പ്രത്യാഹാരവും ഭവിക്കുന്നു (86. 225, 3. 1 കാണ്ക)
ഉ-ം സ്ത്രീയെ വിവാഹം ചെയ്തേപ്പു (കോ. കേ. ഉ.) ധൎമ്മത്തെ രക്ഷിച്ചേപ്പൂ (കേ.ഉ. 569, 4 let them maintain justice രക്ഷിച്ചിരിപ്പൂ എന്നും ചില ഗ്രന്ഥങ്ങളിൽ ഉണ്ടു.)
ചെന്നു പറഞ്ഞേച്ചു പോന്നിരുന്നു (നള. executed her commission, returned and seated herself). ക്ഷണിച്ചേച്ചു പോന്നു (പ. ത just). വെച്ചേച്ചു (പ. ത. അൎത്ഥാൽ അനങ്ങാതെ.) കുഴിച്ചു വെച്ചേച്ചു (left it buried). ചോദിച്ചേച്ചു പോയി (അൎത്ഥാൽ ഉത്തരത്തിന്നായി നില്ക്കാതെ.) പണം അവൻ്റെ കൈയിൽ കൊടുത്തേച്ചു (deposited). വിട്ടേച്ചു (gave it up). കൊന്നേച്ചുപോയി (run off after performing the murder) [കളക 732 ഉപ.]
4. (With Intransitive Verb) അകൎമ്മകങ്ങളോടും ദുൎല്ലഭമെങ്കിലും കാണ്മൂ.
ഉ-ം ചന്ദ്രികേ, നീ എന്തു മന്ദമായി നീന്നേച്ചു? (കൃ. ഗാ=നിന്നുവെച്ചു why didst thou, oh moonlight, stay away?)
5. വെച്ച് നാമസപ്തമിയോടു നിൎദ്ധാരണാൎത്ഥത്തിൽ കൂടും (499, 3. 484, 3.)
ആധാരാൎത്ഥസ്ഥലവാചിയാകും=തന്നേ, ഏ-ഉ-ം അവരുടെ വീട്ടിൽ വെച്ച് കത്തെഴുതുന്നു—വഴിയിൽവെച്ചു (=വഴിക്കൽ 496.) മുതലായവറ്റിൽ സപ്തമിക്കു ഉറപ്പു കൂടുന്നു; നിരൎത്ഥമായ അതിപ്രയോഗം ആകാ.
6. എന്നു ചേൎന്നാൽ പലയൎത്ഥങ്ങൾ ഉളവാം.
a =എന്നിട്ടു 697: കൊല്ലേണം എന്നു വെച്ചു (having settled, that he must die or being bent upon killing him 690. ഉപ). അവരെ കാണാം എന്നവെച്ച് ഞാൻ അങ്ങോട്ടു ചെന്നു (under the impression to find him at home, meet him).
(നാമം) ഇത് തെറ്റെന്ന് വെച്ചു, ചെമ്പു എന്നു വെച്ച് (supposing it was a mistake; taking it for copper etc.)
b.) അവൻ അവിടെ ഇല്ല എന്നു വെക്കാം (now let us suppose he is not there). ഞാൻ പോയി എന്നു വെച്ചു കൊള്ളേണ്ടു (take it for granted; now in case I should be gone).
c.) എന്നു വെച്ചാൽ=എന്നാൽ.
ഉ-൦ തമ്പുരാൻ അവിടെയില്ല എന്നു വെച്ചാൽ എന്താകും? say the Rajah be not there, what then? പണം ഇല്ലെന്നു വെച്ചാൽ എൻ്റെ കാൎയ്യം എങ്ങനെയോ എന്തോ! (what am I to do, in case I run short of money! ഇല്ലാഞ്ഞാൽ). നായകൻ എന്നു വെച്ചാൽ=എന്നത്; the meaning of the word N.
ഈ പ്രയോഗം സ്പഷ്ടതയും നീളവും ഏറിയതു.
690. 694. നോക്കിയാൽ അഭിപ്രായകാരണാദ്യൎത്ഥങ്ങൾ എന്നവെക്ക എന്നതിൽ അടങ്ങുന്നപ്രകാരം കാണാം.

താളിളക്കം
!Designed By Praveen Varma MK!