Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

237. ൟടുക (ൟടി)=ഇടുക, വിടുക.

This Verb is in Poetry the common Auxiliary to receive the marks to the Finite Verb, instead of adding them to the Verb expressive of the action. As Finite Verb it is extremely rare.
729. ഈടുക എന്നതു മുറ്റുവിനയായി കാണുന്നതു ദുൎല്ലഭമത്രേ.
ഉ-ം ചന്ദനം ഈടുന്ന കുന്നു; താളത്തിലീടിക്കളിച്ചു (കൃ. ഗാ.) അല്ലലീടി ഓടിനാർ (രാ. ച.)
പദ്യത്തിലോ ശ്രാവ്യതയേറും ഉചിതസാധാരണസഹായക്രിയ തന്നേ. (അതു തന്നേ എന്നിവ നാമത്തിന്നുള്ള വിഭക്തികൾ എന്ന പോലെ) ആയതു മുറ്റുവിനയുടെ കുറികൾ (പ്രത്യയങ്ങൾ) എല്ലാം കൈക്കൊള്ളും.
a.) മുറ്റുവിന: ജനിച്ചീടും (307.=ജനിക്കും) തിങ്ങീടും ഭക്തി; ചൊല്ലീടാമുള്ളവണ്ണം; ക്ഷമിച്ചീടുവിൻ 535, 5; ചൊല്ലീടുവൻ; ചെയ്തീടേണം (രാമ.); പറഞ്ഞീടെടോ (പദ്യം). വരാഞ്ഞീടുവാൻ മൂലം എന്തു (ഭാര. 552, 5. 6. why did you not come?) ൟ കാലം ദുഃഖങ്ങൾ വൎദ്ധിച്ചീടതു മൂലം (ശബ.=ൟടുവതു). വാണീടു 496, 1; നോക്കീടിനാർ 534, 1. 567, 2. അരുളീടുന്നൂതു 555; ചൊല്ലീടുമല്ലോ 568, 4; തോന്നീടുവോളം 788. വൈകീടാതെ=വൈകാതേ മുതലായവ വിശേഷിച്ചു ആയീടുക: സുന്ദരനായീടേണം 796. ദൂതനായീടേണം 468, 6. ഓരിയായീടും (ജ്ഞാനപ.=)
b.) വൎത്തമാനപേരെച്ചമായ ൟടുന്ന.
ഉ-ം ഭോഗിസത്തമനായീടുന്ന (=ആയ). വേഗമേറീടുന്നോരു തുരഗരത്നമേറി (രാമ=ഏറുന്ന) 545, 4.
c.) ഭൂതപേരെച്ചമായ ൟടിന.
ഉ-ം ചെയ്തീടിന, കൊടുത്തീടിന (=കൊടുത്ത) മുതലായവ.
d.) ഈടിൽ എന്ന രണ്ടാം സംഭാവന ഭൂതകാലങ്ങളോടു ചേരുന്നതിനാൽ കൎണ്ണരസമുള്ള രണ്ടാം സംഭാവനാൎത്ഥം ജനിക്കും=എങ്കിൽ.
ഉ-ം വിളക്കു വെപ്പീച്ചീടിൽ വെളിച്ചം കണ്ടുപോകാം [ശബ. അൎത്ഥാൽ മരിച്ചപിൻ if one shall have given lights, he shall after death go (to Hades) seeing light] ധ്യാനിച്ചീടുകിൽ, വന്നീടായ്കിൽ 542.
രണ്ടാം അനുവാദകം: ചെയ്തീടിലും 539.

താളിളക്കം
!Designed By Praveen Varma MK!