Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

230. GENERALLY, THAT THE AGENT HOLDS THE ACTION AND PREVENTS ITS COMING TO A CLOSE.

725. കൎത്താവ് ക്രിയയെ നിരന്തരമായി പരിപാലിക്കുന്ന പ്രകാരം-ഉ-ം
1. വിനയായി: അമ്പിൽ വളൎത്തിക്കൊണ്ടാൾ (കൃ. ഗാ.) നടന്നു കൊള്ളുക (to behave=Engl. Pres.) അപ്രകാരം ചെയ്തുകൊള്ളെണം (=എപ്പോഴും.)
2. വിനയെച്ചമായി: (=Progressive form) ജ്ഞാനികൾ എന്നു ചൊല്ലികൊണ്ടു . . . (രോമ. 1 22, professing) അന്വേഷിച്ചുകൊണ്ടു (betook himself to seek and continued seeking) നിരൂപിച്ചു കൊണ്ടു നടന്നു. കീറികൊണ്ടു പുറപ്പെട്ടു they rent . . . and ran); തെളിയിച്ചു കൊണ്ടു . . . . വിവരിച്ചു പോന്നു (നള. 28, 23)
ക്രിയാവൎത്തനം 576. തപ്പി തപ്പി-ഉപ.
3. വിശേഷിച്ചു ഇരിക്ക ചേൎത്താൽ 737. ഉ-ം കാത്തുകൊണ്ടിരുന്നു (waited for). അറിയാതെകൊണ്ടിരുന്നു (:സ്ഥിതി). തൎക്കിച്ചു കൊണ്ടിരിക്കുമ്പോൾ (ശീലം=വരിക 747; പോരുക 748.)
4. എന്നാൽ ക്രിയാനാമങ്ങളൊടു കൂടുന്ന കൊണ്ടു 613. തൃതീയാൎത്ഥം പോലെ നിനെപ്പു ഉ-ം അറിയായ്കകൊണ്ടിരുന്നു എന്നതിന്നു ദുൎല്ലഭമായിട്ടു അറിയാതെ കൊണ്ടിരുന്നു (he was in a state of ignorance) എന്നും അൎത്ഥമാം. ആകകൊണ്ടു 673, b—ചെയ്കകൊണ്ടു=ചെയ്കയാൽ. നാമങ്ങളോടു ചേരുന്ന കൊണ്ടു 432 ഉപമേയം-കൊണ്ടേ 659; 810 കാണ്ക.

താളിളക്കം
!Designed By Praveen Varma MK!