Contacts

A GRAMMAR OF THE MALAYALAM LANGUAGE

(മലയാള ഭാഷാവ്യാകരണം)

REV. H. GUNDERT

229. THAT THE AGENT APPLIES THE ACTION FOR HIS OWN BENEFIT (MOSTLY WITH ACTIVE VERBS=MEDIAL FORM).

724. കൎത്താവ് തനിക്കായ്ക്കൊണ്ടു ക്രിയയെ അനുഭവമാക്കുന്നപ്രകാരം; വിശേഷിച്ചു സകൎമ്മകങ്ങളോടേ. [ആത്മനേപദം: ദൎശ്യതേ he shows himself (Refl.) ഉപ.] ഉ-ം.
a.) വിധിയിൽ: (അ:) എന്നോടു കൂടിപ്പോന്നു കൊൾക നീ (നള.) (സ.) അസത്യവാദി എന്നപവാദത്തെ നീ വരുത്തികൊള്ളാതെ (കേ. രാ. അൎത്ഥാൽ: നിണക്കു തന്നെ). പേരു നീ മാറ്റിയിട്ടു കൊള്ളേണം (ഭാര.)
b.) (സ:) ചങ്ങല തന്നെയും പൂണ്ടുകൊണ്ടാൻ (കൃ. ഗാ. put on himself). അപേക്ഷിച്ചു കൊണ്ടത്. എടുത്തുകൊൾക (=തനിക്കായ്ക്കൊണ്ടു). ആക്കിക്കൊൾ്ക 665 കാണ്ക— 730, 2 ഉപ. (അ:) കുംഭത്തിൽ ഉൾപുക്കിരുന്നു കൊൾവനഹം (പ. രാ. myself).

താളിളക്കം
!Designed By Praveen Varma MK!